Ultimate magazine theme for WordPress.

വീണ്ടും ഷിഗെല്ല ഭീതി; വയനാട്ടില്‍ ആറു വയസുകാരി മരിച്ചു

ബത്തേരി: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. വയനാട്ടില്‍ ആദിവാസി ബാലിക മരിച്ചത് ഷിഗെല്ല രോഗബാധയെ തുടര്‍ന്നെന്നു സ്ഥിരീകരണം. നൂല്‍പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ആറു വയസുകാരി മഞ്ജരിയാണ് രോഗ ലക്ഷണങ്ങളോടെ ഏപ്രില്‍ രണ്ടിന് മരിച്ചത്.
സംശയത്തെത്തുടര്‍ന്നു സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ശനിയാഴ്ചയാണു പരിശോധനാഫലം ലഭിച്ചത്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഷിഗല്ല വിഭാഗത്തില്‍പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് (shigellosis) അഥവാ ഷിഗല്ലാ രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ജലത്തിലൂടെയും മോശം ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് പകരുന്നത്.

Leave A Reply

Your email address will not be published.