Ultimate magazine theme for WordPress.

സുരക്ഷാ വർധിപ്പിക്കാൻ എസ്ബിഐ; അനധികൃത ഇടപാടുകൾ ഒഴിവാക്കാൻ പണമിടപാടുകൾക്ക് ഒടിപി വരുന്നു

മുംബൈ:പതിനായിരത്തിനു മുകളിൽ പണം പിൻവലിക്കാൻ ഒടിപി. ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും അനധികൃത ഇടപാടുകൾ ഒഴിവാക്കാനുമായി എടിഎം വഴിയുളള പണമിടപാടുകൾക്ക് ഒടിപി സംവിധാനം കൊണ്ടുവരുന്നത്. സ്റ്റേറ്റ്സ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇടപാടുകൾക്ക് ഒടിപി നിർബന്ധമാക്കിയത്. പതിനായിരത്തിനു മുകളിലുള്ള പണംപിൻവലിക്കലിനാണ് ഒടിപി കൊണ്ടുവരുന്നത്. മറ്റു ബാങ്കുകളും ഇടപാടുകൾക്ക് ഒടിപി കൊണ്ടുവരുമെന്നാണ് സൂചന. നാലക്ക നമ്പറാണ് ഒടിപിയായി ലഭിക്കുക. അതുകൊണ്ട് ഇനി മുതൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ കൈയിൽ ഫോണും കരുതേണ്ടതാണ്. ഇടപാടുകളിൽ കൂടുതൽ സുരക്ഷാ ഉറപ്പുവരുത്താനാണ് ഈ നീക്കം. ഈ വർഷം ജൂണിൽ എസ്ബിഐ പണം പിൻവലിക്കൽ പരിധിയും നിരക്കുകളും, അന്താരാഷ്ട്ര ഇടപാട് നിയമങ്ങളും മറ്റും ഉൾപ്പെടെ ഏതാനും നിയമങ്ങൾ അവതരിപ്പിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച്, ഒരു ലക്ഷം രൂപ വരെ പ്രതിമാസ ബാലൻസ് ഉള്ള എസ്ബിഐ കാർഡ് ഉടമകൾക്ക് ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ അഞ്ച് ഇടപാടുകൾ സൗജന്യമായി ലഭിക്കും. എന്നിരുന്നാലും, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ എസ്ബിഐ കാർഡുകൾ ഉപയോഗിക്കുമ്പോൾ മൂന്ന് ഇടപാടുകൾ മാത്രമേ അനുവദിക്കൂ.

Leave A Reply

Your email address will not be published.