Ultimate magazine theme for WordPress.

സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകല അവധിയെടുത്ത് മുങ്ങുന്നതിന് ഇനി മുതൽ വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേതന അവധിയേ ഇനിയുണ്ടാകൂ. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി കുറച്ചത്. ദീർഘകാല അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സർക്കാർ നിലപാട്. 5 വർഷത്തിന് ശേഷം ജോലിയിൽ ഹാജരായില്ലെങ്കിൽ പിരിച്ചു വിടും.
സർക്കാർ ജീവനക്കാരും അർദ്ധ സർക്കാർ ജീവനക്കാരും ശൂന്യവേതന അവധി എടുക്കുന്നതിൽ നിന്നാണ് സർക്കാർ വിലക്കിയത്. സർക്കാർ നടത്തിയ പരിശോധനയിൽ സർവീസിൽ കയറിയ ശേഷം ജീവനക്കാർ പത്തും ഇരുപതും വർഷത്തിൽ കൂടുതൽ അവധി എടുത്ത് വിദേശത്തും മറ്റും ജോലി ചെയ്യുന്നതായി സർക്കാർ കണ്ടെത്തിയിരുന്നു.
ഇതേതുടർന്നാണ് ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചത്. പുതിയ സർവീസ് ഭേദഗതി അനുസരിച്ച് ഇനി മുതൽ ഒരു സർവീസ് കാലയളവിൽ 5 വർഷത്തേക്ക് മാത്രമായിരിക്കും ശൂന്യവേതന അവധി അനുവദിക്കുക

Leave A Reply

Your email address will not be published.