Ultimate magazine theme for WordPress.

ഇന്ത്യയിൽ \’മത സ്വാതന്ത്ര്യവും മനുഷ്യാവകാശവും ലംഘിക്കപ്പെടുന്നു\’; അമേരിക്കയുടെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മനുഷ്യാവകാശങ്ങളും മത സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നതായി അമേരിക്കയുടെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമപ്രവര്‍ത്തനത്തിനും നിയന്ത്രണമുണ്ടെന്നും അഴിമതിയും അസഹിഷ്ണുതയും വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നിയമവിധേയമല്ലാത്ത കൊലപാതകങ്ങളും രാജ്യത്ത് നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. യു.എസ് കോണ്‍ഗ്രസിന്റെ മനുഷ്യാവാകാശ 2020 റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജമ്മുകശ്മീരിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ട് വരുന്നു. ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിച്ച് തുടങ്ങി. ആക്ടിവിസ്റ്റുകളെ തടവില്‍ നിന്ന് മോചിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസിന്റെ ഏറ്റുമുട്ടല്‍ കൊലകള്‍, പീഡനം, ജയില്‍ അധികൃതരുടെ ക്രൂരമായ പീഡനം, നിയമവിരുദ്ധ അറസ്റ്റ്, അന്യായ തടവ്, ജയിലിലെ ഭീഷണി എന്നിവയാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയ പ്രധാന മനുഷ്യാവകാശ ലംഘനങ്ങള്‍.മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഭീഷണി, അതിക്രമം, നിയമവിരുദ്ധ അറസ്റ്റ് എന്നിവ നടക്കുന്നു. സമൂഹ്യമാധ്യമങ്ങളിലെ ഇടപെടലിനും നിയന്ത്രണമേര്‍പ്പെടുത്തുന്നു. രാഷ്ട്രീയ നിലപാട് വ്യക്തിമാക്കിയതിന് ചില വ്യക്തികളെ അറസ്റ്റ് ചെയ്യുന്ന അവസ്ഥയുണ്ടായി. ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചതിന് അഡ്വ. പ്രശാന്ത് ഭൂഷണെതിരെ നടപടിയെടുത്തത് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരെയുള്ള നിയമനടപടിയും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കുനേരെ അക്രമവും വിവേചനവും നടക്കുന്നു. നിര്‍ബന്ധിത ബാലവേലയും ബോണ്ട് തൊഴില്‍ സംവിധാനവും നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.