Ultimate magazine theme for WordPress.

ചരിത്രം പടിയിറങ്ങുന്നു…..

പൊലീസിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവിന് പ്രേരകമായ പേര്

കേരളത്തിലെ ഐപിഎസ് കേഡറിൽ എത്തിയ ആദ്യ വനിത. 33 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ശ്രീമതി.ആർ.ശ്രീലേഖ ഐ.പി.എസ് ഇന്ന് (31-12-2020) ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കുന്നു. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ.ശ്രീലേഖ. ചേർത്തല എഎസ്പിയായാണ് തുടക്കം. കണ്‍സ്യൂമർ ഫെഡിലെ അഴിമതി കണ്ടെത്തിയ ശ്രീലേഖ നേതൃത്വം നൽകിയ ഓപ്പറേഷൻ അന്നപ്പൂർണ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ സേയ്ഫ് കേരള പദ്ധതിക്ക് തുടക്കമിട്ടു. 2004-ൽ സ്തുത്യർഹമായ സേവനത്തിന് ഇന്ത്യൻ രാഷ്ട്രപതിയുടെ പോലീസ് മെഡലും 2013-ൽ വിശിഷ്ട സേവനത്തിന് ഇന്ത്യൻ രാഷ്ട്രപതിയുടെ പോലീസ് മെഡലും ഏറ്റുവാങ്ങിയ കേരളത്തിലെ ആദ്യ വനിതാ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട്, ആദ്യ വനിതാ പോലീസ് സൂപ്രണ്ട്, ആദ്യ വനിതാ ജില്ലാ പോലീസ് മേധാവി, ആദ്യ വനിതാ ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ, സി.ബി.ഐ ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ, ആദ്യ വനിതാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ, ആദ്യ വനിതാ പോലീസ് ഇൻസ്പെക്ടർ ജനറൽ, ആദ്യ വനിതാ റേഞ്ച് പോലീസ് ഇൻസ്പെക്ടർ ജനറൽ, ആദ്യ വനിതാ പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ, ആദ്യ വനിതാ വിജിലൻസ് ഡയറക്ടർ ജനറൽ(ഇൻ-ചാർജ്), ആദ്യ വനിതാ പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ, ആദ്യ വനിതാ ട്രാൻസ്‌പോർട്ട് കമ്മീഷണർ, ആദ്യ വനിതാ ജയിൽ മേധാവി, ആദ്യ വനിതാ ഫയർ & റെസ്ക്യൂ സർവീസ് മേധാവി, കേരളത്തിലെ ആദ്യ വനിതാ പോലീസ് ഡയറക്ടർ ജനറൽ, പി.എസ്.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ ചോദ്യോത്തര വേളയിൽ ആവർത്തിച്ച പോലീസ് ഓഫീസർ. യാത്രയയപ്പ് ചടങ്ങുകളൊന്നും വേണ്ടെന്ന് പറഞ്ഞാണ് സർവ്വീസ് ജീവിതത്തിൽ നിന്നുള്ള പടിയിറക്കം പോലീസ് ഡയറക്ടർ ജനറലും ഫയർ & റെസ്ക്യൂ സർവീസ് മേധാവിയുമായ ശ്രീമതി.ആർ.ശ്രീലേഖ ഐ.പി.എസ് അവർകൾക്കു നന്മനിറഞ്ഞ റിട്ടയർമെന്റ് ജീവിതം ആശംസിക്കുന്നു

Leave A Reply

Your email address will not be published.