Ultimate magazine theme for WordPress.

കൊവിഡ് നെഗറ്റീവെങ്കിൽ വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റീൻ വേണ്ട ; കേന്ദ്ര മാർഗരേഖ പുറത്ത്

ന്യൂഡൽഹി : പ്രവാസികൾക്ക് ഇനി കൊവിഡ് നെഗറ്റീവെങ്കിൽ ക്വാറന്റീൻ വേണ്ടെന്ന നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കൊവിഡ് മാർഗരേഖ . പ്രവാസികൾ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കിയാൽ ഇന്ത്യയിൽ എവിടെയും ക്വാറന്റീൻ ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം . വീടിനുളളിലോ പുറത്തുള്ള സ്ഥാപനങ്ങളിലോ നിരീക്ഷണത്തിൽ കഴിയേണ്ടതില്ലെന്നാണ് മാർഗരേഖയിൽ വ്യക്തമാക്കുന്നത് .

മുൻ മാർഗ രേ ഖയനുസരിച്ച് നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കിയാലും വീടിനുളളിൽ ക്വാറന്റീൻ നിർബന്ധമായിരുന്നു . യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂർ മുൻപ്  കൊവിഡ് പരിശോധനനടത്തണമെന്നായിരുന്നു മുൻ വ്യവസ്ഥ

 

Leave A Reply

Your email address will not be published.