Ultimate magazine theme for WordPress.

കൊവിഡ് ബാധിച്ചു മരിച്ച ശുശ്രൂഷകൻമാരുടെ കുടുംബങ്ങൾക്കു കൈത്താങ്ങലായി പി.വൈ.സി.

തിരുവല്ല: കേരളത്തിലെ പെന്തെകോസ്ത് സഭകളിൽ ശുശ്രൂഷകരായിരിക്കെ കൊവിഡ് മൂലം നിര്യാതരായ പാസ്റ്റർമാരുടെ കുടുംബാംഗങ്ങൾക്കു സഹായം നൽകുന്ന പദ്ധതിയുമായി പെന്തെകോസ്ത് യൂത്ത് കൗൺസിൽ കർമ്മരംഗത്ത്.

സഹായത്തിനർഹതയുള്ളവർ താഴെ കൊടുത്തിരിക്കുന്ന അപേക്ഷാമാതൃകയിൽ വെള്ള പേപ്പറിൽ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ 9633335211 എന്ന വാട്സാപ്പ് നമ്പരിലേക്ക് മെയ് 31 തിങ്കളാഴ്ച്ച വൈകിട്ട് 05:00 മണിക്കുള്ളിൽ അയക്കേണ്ടതാണ്.

പി.വൈ.സി. ജനറൽ- സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ വിശദ പരിശോധനക്കു ശേഷം സഹായത്തിനു അർഹരായവരെ കണ്ടെത്തുന്നതാണെന്ന് ജനറൽ പ്രസിഡൻ്റ് അജി കല്ലിങ്കലും സ്റ്റേറ്റ് പ്രസിഡൻ്റ് ജിനു വർഗ്ഗീസും പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിൽ അറിയിച്ചു.

കൊവിഡ് ബാധിച്ചു മരിച്ച ശുശ്രൂഷകൻമാരുടെ കുടുംബങ്ങൾക്കുള്ള സഹായ അപേക്ഷ
(കേരളത്തിനുള്ളിൽ മാത്രം)

അപേക്ഷകയുടെ പേര്:

വയസ്സ്:

പൂർണ്ണമായ മേൽവിലാസം:

ഫോൺ നമ്പർ:

കൊവിഡ് മൂലം മരണപ്പെട്ട പാസ്റ്റർ ആയ ഭർത്താവിൻ്റെ പേര്:

മരണസമയത്തെ വയസ്സ്:

മരിച്ച തീയതി:

മരണകാരണം:

മരണം സംഭവിച്ച സ്ഥലം(ആശുപത്രി):

മക്കളുടെ പേരു വിവരങ്ങൾ:

മരണസമയത്ത് ശുശ്രൂഷകനായിരുന്ന പ്രാദേശിക സഭ:

മരണസമയത്ത് ശുശ്രൂഷകനായിരുന്ന പ്രാദേശിക സഭയുടെ സെക്രട്ടറിയുടെ പേരും ഫോൺ നമ്പരും:

സഭയുടെ സെൻ്റർ/ സ്റ്റേറ്റ് ചുമതലക്കാരൻ്റെ പേരും ഫോൺ നമ്പരും:

എൻ്റെ ഭർത്താവ് പാസ്റ്റർ ………… ……. കൊവിഡ് ബാധിച്ചു മരിച്ച പോയ ആളാണ്. അങ്ങനെയുള്ള ശുശ്രൂഷകൻമാരുടെ കുടുംബങ്ങൾക്കു പി.വൈ.സി നൽകുന്ന സഹായ പദ്ധതിയിൽ എന്നെയും കൂടി പരിഗണിക്കാനപേക്ഷ.

പേര്:
ഒപ്പ്:

DOWNLOAD APPLICATION

 

Leave A Reply

Your email address will not be published.