Ultimate magazine theme for WordPress.

മൊബൈൽ ഫോൺ മാറ്റി വെച്ച് ജീവിക്കാൻ നോക്കു ; യുവാക്കൾക്ക് ഉപദേശവുമായി മാർട്ടിൻ കൂപ്പർ

തന്റെ സമയത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ താൻ മൊബൈൽഫോൺ ഉപയോഗിക്കാറുള്ളൂയെന്നും അദ്ദേഹം വ്യക്തമാക്കി

ഇംഗ്ലണ്ട് : സ്മാർട്ഫോണിൽ മണിക്കൂറുകളോളം ചെലവിടുന്ന യുവതലമുറയോട് ഫോൺ മാറ്റിവെച്ച് ജീവിക്കാൻ നോക്കൂ എന്ന ഉപദേശവുമായി മൊബൈൽ ഫോൺ കണ്ടുപിടിച്ച മാർട്ടിൻ കൂപ്പർ .ഒരു അഭിമുഖത്തിൽ ആണ് 93 കാരനായ കൂപ്പർ ഇത്തരം ഒരു ഉപദേശം സമൂഹത്തിനു നൽകിയത്.തന്റെ സമയത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ താൻ മൊബൈൽഫോൺ ഉപയോഗിക്കാറുള്ളൂയെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണുകളിൽ അധിക സമയം ചെലവിടുന്നവർ വളരെ കുറച്ച് സമയം മാത്രമേ ജീവിക്കുന്നുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആപ്പ് മോണിറ്ററിങ് സ്ഥാപനമായ ആപ്പ് ആനിയുടെ കണക്കനുസരിച്ച് ആളുകൾ ശരാശരി ഒരു ദിവസം 4.8 മണിക്കൂർ സമയം അവരുടെ ഫോണിൽ ചെലവഴിക്കുന്നുണ്ട്. ഈ കണക്കിനാണെങ്കിൽ ഒരാഴ്ച 33.6 മണിക്കൂറും മാസം 144 മണിക്കൂറും ആവും. അതായത് ഒരുമാസം ആറ് ദിവസം ആളുകൾ ഫോണിൽ ചെലവഴിക്കുന്നു.
1973 ലാണ് കൂപ്പർ മോട്ടോറോള ഡൈന ടിഎസി 8000എക്സ് എന്ന ആദ്യത്തെ വയർലെസ് സെല്ലുലാർ ഫോൺ അവതരിപ്പിച്ചത്.

Leave A Reply

Your email address will not be published.