Ultimate magazine theme for WordPress.

അച്ചടി പ്രശ്‌നങ്ങൾ ഹോങ്കോങ്ങിൽ കത്തോലിക്കാ ബൈബിളിനു ക്ഷാമം

എന്നാൽ ബൈബിൾ അച്ചടിക്കാൻ സർക്കാരിന് അപേക്ഷ നൽകണം എന്ന വാദം ഉന്നയിച്ച് അച്ചടി നിർത്തിവെക്കുകയായിരുന്നു.

ബെയ്‌ജിങ്‌ :വിശുദ്ധ ക്രിസ്ത്യൻ ഗ്രന്ഥം അച്ചടിക്കാൻ ചൈനയിലെ പ്രസിദ്ധീകരണശാലകൾ തയ്യാറാകാത്തതിനാൽ ഹോങ്കോങ്ങിലെ കത്തോലിക്കർ ചൈനീസ് ഭാഷയിലുള്ള ബൈബിളുകളുടെ ക്ഷാമം നേരിടുന്നതായി ബൈബിൾ, അധികാരി യെങ് അറിയിച്ചു.
ഫ്രാൻസിസ്കന്മാർ നടത്തുന്ന ഹോങ്കോങ്ങിലെ സ്റ്റുഡിയം ബിബ്ലിക്കം ഫ്രാൻസിസ്കാനം (എസ്ബിഎഫ്)
ആണ് പ്രഖ്യാപിച്ചത്,കത്തോലിക് ചൈനീസ് ബൈബിളുകൾക്ക് അനുയോജ്യമായ ഒരു പ്രിന്റിംഗ് ഹൗസ് സ്റ്റുഡിയം ബിബ്ലിക്കം ഫ്രാൻസിസ്കാനത്തിന് കണ്ടെത്താനായില്ല, അതിനാൽ പുതിയ കത്തോലിക്കാ ചൈനീസ് ബൈബിളുകൾ അച്ചടിക്കാൻ കഴിഞ്ഞിട്ടില്ല.
എത്രയും വേഗം അച്ചടി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, ക്ഷാമം ഉണ്ടാകും എന്നും അധികാരികൾ ചൂണ്ടിക്കാട്ടി. 1994 മുതൽ ക്രിസ്ത്യൻ ബൈബിളുകളും സ്തുതിഗീതങ്ങളും അച്ചടിക്കുന്നത് ചൈനയിലെ മെയിൻലാൻഡിലെ പ്രിന്റിംഗ് ഹൗസാണ് സൊസൈറ്റിയിലായിരുന്നു. എന്നാൽ ബൈബിൾ അച്ചടിക്കാൻ സർക്കാരിന് അപേക്ഷ നൽകണം എന്ന വാദം ഉന്നയിച്ച് അച്ചടി നിർത്തിവെക്കുകയായിരുന്നു.
ബൈബിളിന്റെ വോളിയം കുറവായതിനാൽ പ്രിന്റിംഗ് ഹൗസിന് വേണ്ടത്ര ബിസിനസ് ലാഭം ഉണ്ടാക്കാൻ കഴിയുന്നില്ലാത്തതായും പ്രിന്റിംഗ് ഹൗസ് അറിയിച്ചു .ബൈബിളുകൾ അച്ചടിക്കുന്നതിന് സ്റ്റേപ്പിൾ ബൈൻഡിംഗ് സാങ്കേതികവിദ്യ പോലുള്ള ഒരു നിശ്ചിത നിലവാരത്തിലുള്ള സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമാണ്, അതിനാൽ തന്നെ ഹോങ്കോങ്ങിൽ പ്രിന്റിംഗ് ഹൗസുകൾ കണ്ടെത്താൻ പ്രയാസമാണ് ഫ്രയർ യെങ് പറഞ്ഞു.

Leave A Reply

Your email address will not be published.