Ultimate magazine theme for WordPress.

പ്രസിഡൻ്റ് ജോ ബൈഡൻ തന്നെ , യുഎസ് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു

ജനുവരി 20ന് ജോ ബൈഡന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും

വാഷിങ്ടൺ: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്ത് ഇലക്ട്രല്‍ കോളേജ്. അദ്ദേഹത്തിന് 306 വോട്ടുകളുടെ ശക്തമായ തിരഞ്ഞെടുപ്പ് ഭൂരിപക്ഷം നൽകുകയും കഴിഞ്ഞ മാസത്തെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ വിജയം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തോൽവി സമ്മതിക്കേണ്ട സാഹചര്യമായിരിക്കുകയാണ്. പുതിയ വൈസ് പ്രസിഡന്റായി കമലാ ഹാരിസിനെയും തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ ട്രംപ് അധികാരം കൈമാറുമെന്ന് സമ്മതിച്ചിട്ടുണ്ട്. ട്രംപ് അനുകൂലികള്‍ ക്യാപിറ്റോളിന് മുന്നിൽ വലിയ കലാപമാണ് ഉണ്ടാക്കിയത്. ആക്രമണത്തിൽ നാല് പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെയാണ് ബൈഡന്റെ വിജയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കലാപത്തിന്റെ അടിസ്ഥാനത്തിൽ വൈകിട്ട് ആറു മണി മുതൽ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ 52 പേര്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിക്ക് പിന്നാലെ നേരിയ പ്രശ്നങ്ങള്‍ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ട്രംപ് അനുകൂലികള്‍ ഇത്രത്തോളം വലിയൊരു പ്രശ്നത്തിലേക്ക് നീങ്ങുന്നത് പെട്ടന്നായിരുന്നു.

Leave A Reply

Your email address will not be published.