Ultimate magazine theme for WordPress.

ദയാവധം നിരസിക്കാൻ ഫ്രാൻസിനോട് ആവശ്യപ്പെട്ട് മാർപാപ്പ

പാരീസ്: ഫ്രാൻസിൽ ദയാവധത്തെക്കുറിച്ചുള്ള ഒരു ദേശീയ സംവാദം നടക്കുന്ന സഹചര്യത്തിൽ , രാജ്യത്തിന്റെ വടക്കൻ മേഖലയിലെ രാഷ്ട്രീയക്കാരോട് മനുഷ്യരോടുള്ള ഇത്തരം സംസ്കാരം നിരസിക്കാനും പകരം അവരുടെ ജീവിതാവസാനത്തോട് അടുക്കുന്നവർക്ക് പരിചരണവും ആശ്വാസവും നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.
എല്ലായിടത്തും നിലനിൽക്കുന്ന ഈ വലിച്ചെറിയുന്ന സംസ്‌കാരത്തിൽ അകപ്പെടാതെ, ജീവിതത്തെ അതിന്റെ സ്വാഭാവിക അന്ത്യത്തിലേക്ക് കൊണ്ടുപോകാൻ, അത്തരം അവശ്യ വിഷയങ്ങളിൽ സത്യത്തിൽ സംവാദം നടത്താനാകുമെന്ന് പ്രതീക്ഷിക്കാൻ താൻ ധൈര്യപ്പെടുന്നു, മേയർമാരുമായി കൂടിക്കാഴ്ച നടത്തവേ പാപ്പാ പറഞ്ഞു.
ഒക്‌ടോബർ 24-ന് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനിരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ചില കേസുകളിൽ ദയാവധം അനുവദിക്കുന്നതിനെക്കുറിച്ചുള്ള രാജ്യവ്യാപക ചർച്ചയുടെ തുടക്കം സെപ്റ്റംബർ ആദ്യം പ്രഖ്യാപിച്ചിരുന്നു. 2023-ൽ ഒരു തീരുമാനത്തിലെത്താൻ പ്രാദേശിക സംവാദങ്ങൾക്കും രാജ്യവ്യാപകമായി ആരോഗ്യ പ്രവർത്തകരുമായി കൂടിയാലോചനകൾക്കും രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾക്കും അദ്ദേഹം ആഹ്വാനം ചെയ്തു.

Leave A Reply

Your email address will not be published.