Ultimate magazine theme for WordPress.

ക്രൈസ്‌തവരെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു

ചൈന: ഏപ്രിൽ 3 ന്, ഞായറാഴ്ച ഒരു പ്രാർത്ഥനാ സംഗമത്തിനിടെ ചൈനീസ് പോലീസ് ഒരു വീട്ടിലെ സഭയിൽ റെയ്ഡ് നടത്തുകയും, ഒത്തുചേരലുകൾ നിരോധിക്കുന്ന, പകർച്ചവ്യാധി നിയമങ്ങൾ ലംഘിച്ചതിന് ഏഴ് സഭ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വടക്ക് ചൈനയിലെ ഷാന്ക്സി പ്രവിശ്യയിലുള്ള സിയോൺ റിഫോംഡ് ചര്ച്ചിലാണ് സംഭവം. സഭായോഗത്തിലേക്ക് പോലീസ് ഇരച്ചുകയറിയതിന് ശേഷം, കൊറോണ വൈറസ് പടരുന്നത് തടയുന്നതിനായിഉള്ള ആരോഗ്യ കോഡുകളും യാത്രാ കോഡുകളും കാണിക്കാൻ അംഗങ്ങളോട് ആവശ്യപ്പെട്ടു. അവിടെയുള്ള എല്ലാവരും കോവിഡ് നെഗറ്റീവായെങ്കിലും ഉടനെ പുറത്തിറങ്ങാൻ അനുവദിച്ചില്ല. തൊട്ടുപിന്നാലെ 20 പോലീസുകാരുടെ ഒരു സംഘം എത്തി അവരിൽ ഏഴ് പേരെ ഡിസ്ട്രിക്റ്റ് ബ്യൂറോ ഓഫ് പബ്ലിക് സെക്യൂരിറ്റിയിലേക്ക് കൊണ്ടുപോയി. പിന്നീട് അവരെ കൈവിലങ്ങിട്ട് ഒരു തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും, \”ഇനി സിയോൺ പള്ളിയിൽ പങ്കെടുക്കില്ല\” എന്ന എഴുതി ഒപ്പിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ ആവശ്യം എല്ലാവരും നിരസിച്ചുവെന്ന് സഭാംഗങ്ങൾ വാർത്താ സൈറ്റായ ചൈന എയ്ഡ് വാർത്താ സൈറ്റിനോട് പറഞ്ഞു.

ക്രിസ്ത്യാനികൾക്കായി 15 ദിവസത്തെ അഡ്മിനിസ്ട്രേറ്റീവ് തടങ്കൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പകർച്ചവ്യാധി നിയമങ്ങൾ കാരണം അത് നടപ്പാക്കാൻ കഴിഞ്ഞില്ല. പകരം, ക്രിസ്ത്യാനികളോട് 500 യുവാൻ (79 ഡോളർ) വീതം പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു, അവർ അതും നിരസിച്ചു. ഇവരുടെ മൊബൈൽ ഫോണുകൾ പിന്നീട് പിടിച്ചെടുത്തു. അറസ്റ്റിലായവരെ ചോദ്യം ചെയ്യലിന് ശേഷം പിറ്റേന്ന് വിട്ടയച്ചു. ചോദ്യം ചെയുന്ന സമയത്തു, ക്രിസ്ത്യാനികൾ അവരുടെ വസ്ത്രങ്ങൾ മാറി തടവുകാരുടെ യൂണിഫോം ധരിക്കാനും നിർബന്ധിതരായി. തുടർന്ന് രക്തം, മൂത്രം, ശബ്ദം, രൂപം, വിരലടയാളം തുടങ്ങിയ ബയോളജിക്കൽ ഡാറ്റ പോലീസ് രേഖപ്പെടുത്തി.
ഏപ്രിൽ മൂന്നിന് അറസ്റ്റിലായ സഭാംഗങ്ങളിൽ പാസ്റ്റർ ആൻ യാങ്കുയിയുടെ ഭാര്യയായ യാവോ കോങ്യയും ഉൾപ്പെടുന്നു. 2020 ൽ മലേഷ്യയിൽ ഒരു കോൺഫറൻസിൽ പങ്കെടുത്തതിന് പാസ്റ്റർ ആനെയും സഭയിലെ അഞ്ച് അംഗങ്ങളെയും ജയിലിലടച്ചതായി ഐസിസി റിപ്പോർട്ട് ചെയ്തു. അദ്ദേഹം ഇപ്പോഴും ജയിലിലാണ്. പാസ്റ്റർ ആന്റെ അറസ്റ്റിന് ശേഷം, അധികാരികൾ പള്ളി അടച്ചുപൂട്ടി, പക്ഷേ അംഗങ്ങൾ പരസ്പരം സമ്പർക്കം പുലർത്തുകയും രഹസ്യമായി മീറ്റിംഗുകളിൽ പങ്കെടുക്കുകയും ചെയ്തു.
ഏപ്രിൽ 3 ന് അറസ്റ്റിലായവരെ നിയമവിരുദ്ധമായ കൂടിവരവുകളിൽ പങ്കെടുത്തതായി പറയുന്ന അഡ്മിനിസ്ട്രേറ്റീവ് തടങ്കൽ പിഴ, തീരുമാനത്തിന്റെ നോട്ടീസിൽ ഒപ്പിടാൻ പോലീസ് പിന്നീട് നിര്ബന്ധിക്കുകയുണ്ടായി.

1 Comment
  1. najlepszy sklep says

    Wow, incredible weblog layout! How lengthy have you ever been blogging for?
    you made blogging look easy. The whole look of your web site is magnificent, let alone the content!
    You can see similar here sklep

Leave A Reply

Your email address will not be published.