Ultimate magazine theme for WordPress.

ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളർത്തിശാസ്‌ത്രജ്ഞർ

വാഷിങ്‌ടൺ: അപ്പോളോ ചാന്ദ്രദൗത്യങ്ങളിലെ സഞ്ചാരികൾ കൊണ്ടുവന്ന കൊണ്ടുവന്ന മണ്ണിൽ സസ്യങ്ങൾ വളർത്തി ശാസ്‌ത്രജ്ഞർ. ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്ഞരാണ്‌ ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന്‌ തെളിയിച്ചത്‌. 12 ഗ്രാം മണ്ണിൽ അറബിഡോപ്‌സിസ്‌ ചെടിയുടെ വിത്തിട്ട്‌ വെള്ളവും വെളിച്ചവും പോഷകങ്ങളും നൽകി.സാധാരണ സസ്യം വളർത്തുന്ന രീതിയിൽത്തന്നെയായിരുന്നു പരീക്ഷണം.മണ്ണിലെ ഘടകങ്ങളോട്‌ സസ്യങ്ങൾ പ്രതികരിക്കുന്നുണ്ടെന്നും നട്ട എല്ലാത്തരം വിത്തുകളും മുളപ്പിക്കാൻ കഴിയുമെന്നും ഗവേഷക സംഘത്തിലെ അന്ന-ലിസ പോൾ പറഞ്ഞു. നാസയുമായി സഹകരിച്ച്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ഫ്ലോറിഡയാണ്‌ ഗവേഷണം നടത്തിയത്‌. ചന്ദ്രനിൽ ഭക്ഷണം പാകംചെയ്യുന്നതിനും ഓക്‌സിജൻ ഉൽപ്പാദിപ്പിക്കാനുമുള്ള നീക്കത്തിന്‌ പരീക്ഷണം നിർണായകമാകും.

Leave A Reply

Your email address will not be published.