Ultimate magazine theme for WordPress.

കരളലിയിക്കും ഈ കദന കഥ , കാണാതെ പോകരുതേ ..

25 വർഷങ്ങൾ കർത്താവിൻ്റെ വേലയിൽ കാസർഗോഡ്, കണ്ണൂർ, ഇടുക്കി, കോഴിക്കോട്എന്നീ ജില്ലകളിൽ ആയിരുന്നു. ഇപ്പോൾ റാന്നി എ സെൻ്ററിൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് മുക്കം ചർച്ചിൽ ആയിരിക്കുന്നു. രണ്ട് വർഷമായി ശ്വാസകോശ ക്യാൻസർ രോഗിയായി ചികിത്സയിൽ ആയിരിക്കുന്നു. നാലാം സ്റ്റേജ് ആണ്. ആദ്യം തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം ആർസിസിയിലും ചികിൽസയിൽ ഇരിക്കുന്നു. ആദ്യം 9 മുഴയായിരുന്നു.അതിൽ രണ്ട് മുഴ മാത്രമേ ഓപ്പറേഷൻ ചെയ്ത് നീക്കാൻ കഴിഞ്ഞുള്ളു.ഡോക്ടർമാർ 30 ദിവസത്തെ ജീവിത കാലാവധി ആയിരുന്നു അന്ന് പറഞ്ഞിരുന്നതെങ്കിലും കർത്താവിൻറെ കൃപയാൽ രണ്ടുവർഷം പൂർത്തീകരിച്ചു. പ്രതിമാസം ഇരുപതിനായിരം രൂപ വേണമായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും രണ്ടു മുഴകൾ കൂടി ഉണ്ടാവുകയും 3X3x3 എന്ന നിലയിൽ അതിവേഗം വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.ഇപ്പോൾ അസ്സഹനീയമായ ചുമ ആണ്.നിലവിൽ സഭാ ശുശ്രൂഷയിൽ മുന്നോട്ടുപോകാൻ കഴിയുന്ന സ്ഥിതിയല്ല ഉള്ളത്.

 

ഇത് വരെ പ്രതിമാസം മാസം ഇരുപതിനായിരം ആയിരുന്നു ചികിത്സക്ക് ആവശ്യമായിരുന്നത്. ഇപ്പോൾ കീമോ തുടങ്ങിയപ്പോൾ മുതലാണ് 45000 രൂപ ആവശ്യമായിരിക്കുന്നത്. എന്നാൽ എത്രത്തോളം സാമ്പത്തികമായി പ്രായോഗികമെന്നത് അറിയില്ല. എങ്കിലും ഡോക്ടർമാർ പറഞ്ഞിരിക്കുന്നത് വിദേശത്ത് നിന്നും രണ്ട് ലക്ഷം രൂപയുടെ മരുന്ന് എല്ലാ മാസവും വേണ്ടിവരും എന്നാണ്. ഇപ്പോൾത്തന്നെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്നു. പ്രായമായ മാതാപിതാക്കളെയും സംരക്ഷിക്കേണ്ടതായ ഉത്തരവാദിത്വവും ഉണ്ട്. രണ്ട് മക്കളാണ്. അവരുടെ വിദ്യാഭ്യാസത്തിനുള്ള പൈസയും കണ്ടെത്തേണ്ടതുണ്ട്. ബൈബിൾ സ്കൂളിൽ ഒപ്പം പഠിച്ച ചില ദൈവ ദാസന്മാർ പാസ്റ്ററുടെ രോഗാവസ്ഥയിൽ കാണാൻ വരികയും അവർ വാങ്ങി നല്കിയ 6 സെൻ്റ് സ്ഥലത്ത് സർക്കാർ നല്കിയ 4 ലക്ഷം രൂപക്ക് വീട് പണി ആരംഭിച്ചെങ്കിലും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. അതിൻ്റെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ചർച്ചിൻ്റെ പാഴ്സണേജിൽ നിന്നും വീട്ടിലേക്ക് താമസം മാറ്റുവാൻ ആഗ്രഹിക്കുന്നു. വിശ്വാസികളുടെയും സഭാനേതൃത്വത്തിൻ്റെയും കരുണയാൽ ആണ് ഇത് വരെ പാഴ്സണേജിൽ താമസിക്കുവാൻ കഴിഞ്ഞത്.
വിദേശത്തുള്ള ചില മലയാള സഭകളും സഹോദരൻമാരും ദൈവസ്നേഹത്താൽ സഹായിച്ചത് കൊണ്ടാണ് ഇത് വരെ പിടിച്ച് നിന്നത്. ഇപ്പോൾ സഹായങ്ങൾ ഒന്നും ലഭിക്കുന്നില്ല. പാസ്റ്റർ വളരെ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ശരീരം വളരെ ക്ഷീണാവസ്ഥയിൽ ആണ്. സംസാരിക്കാൻപോലും പോലും വല്ലാതെ ബുദ്ധിമുട്ടുന്നു. തുടർന്നുള്ള ചികിത്സക്കും വീടിൻ്റെ പണി പൂർത്തീകരിച്ച് വീട്ടിലേക്ക് മാറുവാനും പാസ്റ്ററും കുടുംബവും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ആരംഭ കാലഘട്ടങ്ങളിൽ പട്ടിണിയും, കിടക്കാൻ ഒരു കട്ടിൽ പോലുമില്ലാതെ പ്രയാസപ്പെട്ടപ്പോൾ കത്തോലിക്ക വിശ്വാസിയായ ഒരു അയൽവാസി നൽകിയ മൂന്ന് പലകയിൽ രാത്രി രണ്ട് ചെറിയ കുഞ്ഞുങ്ങളുമായി ഉറങ്ങിയ സമയങ്ങൾ പാസ്റ്റർ ഓർക്കുന്നു. അവിടെയും ദൈവം നടത്തിയ വിധങ്ങൾ ഓർത്ത് പാസ്റ്ററും കുടുമ്പവും ദൈവത്തെ സ്തുതിക്കുന്നു .വാഹന സൗകര്യങ്ങൾ പോലും ഇല്ലാതെ കാസർഗോഡ് മലകളിൽ കുഞ്ഞുങ്ങളുമായി നടന്നു പോയി കർത്താവിൻ്റെ വേല ചെയ്ത ദൈവദാസനും സഹധർമ്മിണി ബിജി ഫിലിപ്പോസും എല്ലാ പ്രിയമുള്ളവരുടെ പ്രാർത്ഥനയും സഹായവും ലഭിക്കുവാൻ കർതൃ നാമത്തിൽ അപേക്ഷിക്കുകയാണ്.പാസ്റ്ററുടെ 49-ാമത്തെ വയസ്സിൽ അനാരോഗ്യം നിമിത്തം ശുശ്രൂഷകൾ തുടരുവാൻ കഴിയാത്തതിൽ പ്രിയ കുടുംബം ദുഃഖിതരാണ്. എത്രയും പെട്ടെന്ന് സൗഖ്യം പ്രാപിച്ച് വീണ്ടും ശുശ്രൂഷയിൽ ശക്തിയോടെ, നല്ല സംസാരശേഷിയോട് തുടരാൻ ആഗ്രഹിക്കുന്നു. അതിന് നമ്മുടെ പ്രാർത്ഥനയും സഹായങ്ങളും ആവശ്യമാണ്. താഴെ പാസ്റ്ററുടെ ബാങ്ക് അക്കൗണ്ട് നമ്പറും മേൽവിലാസവും ചേർക്കുന്നു. ഈ അക്കൗണ്ടിലേക്ക് മാത്രം പൈസ അയക്കുക.ഇതോട് ഒപ്പം പാസ്റ്റുടെ ഫോട്ടോയും മെഡിക്കൽ വിവരങ്ങളും ചേർക്കുന്നു..
കൂടുതൽ വിവരങ്ങൾക്ക്:-
Pr.സജി പളളിക്കുന്ന്.
97459 20074,
9388899893.

Philipose abraham
Charivuparampil house
C/o New India chruch of God
Naranammoozhy post
Mukkam
R.Perunad
Pathanamthitta dist
Kerala. India 689711

Philipose abraham
A/c no..31198283479
IFSC.SBIN0071035
State Bank of India

1 Comment
  1. e-commerce says

    Wow, marvelous weblog format! How long have you been running a blog for?
    you make blogging look easy. The total glance of your site is fantastic, as neatly as the content!
    You can see similar here sklep internetowy

Leave A Reply

Your email address will not be published.