Ultimate magazine theme for WordPress.

ഡൽഹിയിൽ ക്രിസ്തുമസ്, പുതുവത്സര പ്രാർത്ഥനകൾക്ക് അനുമതി

ഡൽഹിയിൽ മഹാവ്യാധി നിയമമനുസരിച്ച് ഡിസംബർ 15 ന് ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പുറപ്പെടുവിച്ച ഓർഡറിൽ ഒത്തുചേരലുകൾക്ക് പൂർണ്ണമായും അനുമതി നിഷേധിച്ചിരുന്നു. 22 ന് പുറപ്പെടുവിച്ച ഇതിന്റെ വിശദ വിവരങ്ങൾ അടങ്ങിയ ഓർഡർ ഡൽഹിയിലെ ക്രൈസ്തവസമൂഹത്തെ നിരാശയിലാഴ്ത്തുകയും സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങൾ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ 23 ന് ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പുറപ്പെടുവിച്ച ഓർഡറിൽ പ്രോട്ടോക്കോൾ അനുസരിച്ച് ക്രിസ്തുമസ്, പുതുവത്സര പ്രാർത്ഥനകൾ നടത്താൻ അനുമതി നൽകിക്കൊണ്ട് സംശയദുരീകരണം നടത്തി. ഇതിനിടെ പ്രാർത്ഥനകൾക്ക് അനുമതി നൽകണമെന്ന ആവശ്യവുമായി ഇന്നലെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നാളെ ശനിയാഴ്ച കോടതി വാദം കേൾക്കും. കഴിഞ്ഞ വർഷവും ക്രിസ്തുമസ് – പുതുവത്സര പ്രാർത്ഥനകൾ നടത്തുവാൻ കഴിയാതെയും ഈ വർഷവും സമാന സാഹചര്യം വിശ്വാസികളിൽ പ്രയാസമുണ്ടാക്കുന്നതിനാൽ കമലേഷ് ജേക്കബ്, ജേക്കബ് ഉമ്മൻ എന്നിവരാണ് കോടതിയെ സമീപിച്ചത്.

Leave A Reply

Your email address will not be published.