Ultimate magazine theme for WordPress.

പെന്തെക്കോസ്ത് സഭയും കോടതി വ്യവഹാരങ്ങളും

അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ

ഇന്നത്തെ പൊതുസമൂഹത്തിൽ അത്യപൂർവമായ കോടതി വ്യവഹാരങ്ങളാണ് നാം കാണുന്നത്. ഈ വർധനവ് വേർപ്പെട്ടവരും വിശുദ്ധരുമെന്ന് സ്വയം കരുതുന്ന പെന്തെക്കോസ്ത് സഭകളിലും കടന്നുവന്നു.പെന്തെക്കോസ്തിന്റെ സ്വത്വം നഷ്ടപ്പെട്ടുവോ? ഈ സഭകൾ പറയുന്ന വിശുദ്ധ അവസ്ഥയൊന്നും ഇന്നത്തെ പല വിവാഹജീവിതത്തിലും ഇല്ലെന്ന് കുടുംബകോടതികളിൽ വച്ച് എനിക്ക് തോന്നിയിട്ടുണ്ട്. പൊതുസമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വളരെ വർധിച്ചിരിക്കുന്നു.ഇത്തരുണത്തിൽ ക്രൈസ്തവചിന്ത നടത്തിയ വെബിനാർ വളരെ പ്രാധാന്യമർഹിക്കുന്നു.സഹോദരന്മാർക്കു മധ്യേ കാര്യം തിർപ്പാൻ പ്രാപ്തിയുള്ളൊരു ജ്ഞാനിയുടെ കുറവ് പെന്തെക്കോസ്തു സഭകളിൽ കാണാം(1കൊരിന്ത്യർ 6:5). മധ്യകാലഘട്ടത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ ഇരട്ട അധികാര കേന്ദ്രങ്ങൾ(Two Sword Theory) ഉണ്ടായിരുന്നു. അവ രാജകീയവും മതപരവുമായ അധികാര കേന്ദ്രങ്ങളായിരുന്നു. മതകോടതികൾക്ക്‌ പലപ്പോഴും രാജകീയ അധികാരങ്ങളെ പോലും നിയന്ത്രിക്കുവാൻ കഴിഞ്ഞു.

സ്വതന്ത്രവും സത്യസന്ധവുമായ ഒരു പ്രശ്നപരിഹാര ഫോറം പൊതുവെ പെന്തെക്കോസ്ത് സഭകളിൽ കാണുന്നില്ല. സഭകളുടെ പ്രശ്നപരിഹര ഫോറം ഒരു സ്വതന്ത്ര സംവിധാനമല്ല. സഭയിലെ തന്നെ കമ്മറ്റി, കൗൺസിൽ, സമിതിയിൽ തിരെഞ്ഞെടുക്കപ്പെടുന്നവർ തന്നെയാണ് പ്രശ്നങ്ങളുടെ പരിഹാരകരും. തൻമൂലം ഔദ്യോഗിക അധികാരത്തിലുള്ളവർ തന്നെയാണ് ന്യായാധിപരാകുന്നത്.

ഇപ്രകാരം ഇരട്ട അധികാരങ്ങൾ ഇവരുടെ കൈകളിൽ എത്തപ്പെടുമ്പോൾ ഇവരുമായി ബന്ധപ്പെട്ട പരാതികളിൽ ഒരു സത്യസന്ധമായ തിർപ്പ് ഉണ്ടാകുന്നില്ല. ഇത് സഭകൾക്ക് അകത്ത് കോടതി വ്യവഹാരങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നു. ചിലപ്പോൾ നിയമം സംരക്ഷിക്കുവാൻ ബാധ്യതയുള്ളവർ തന്നെ നിയമലംഘകർ കൂടിയാകുന്നു.

വിശുദ്ധ പൗലോസ് അപ്പൊസ്തലനെതിരെ വ്യവഹരിക്കുവാൻ മതമേലധ്യക്ഷൻന്മാർ തെർത്തുല്ലൊസ് എന്ന വ്യവഹാരജ്ഞനെ(വക്കീൽ) കൊണ്ടുവന്നതായി അപ്പോസ്തല പ്രവൃത്തികളിൽ കാണുന്നു. പക്ഷേ, പൗലോസിന് തന്റെ ഭാഗം പ്രതിവാദം ചെയ്യുന്നതിന് പ്രാപ്തിയുണ്ടായിരുന്നു. നമുക്ക് എതിരെയുള്ള അന്യായത്തെ പ്രതിവാദത്തിലൂടെ പരാജയപ്പെടുത്തുന്നതിൽ തെറ്റില്ലായെന്ന് പ്രസ്തുത സംഭവം തെളിയിക്കുന്നു.

അന്യായം സഹിക്കേണ്ടി വന്നാൽ സഹിക്കുവാനും നഷ്ടം സഹിക്കുവാനും ഒരു വിശ്വാസി കടപ്പെട്ടവനാണ്.ഈ സഹനമാണ് പെന്തെക്കോസ്തിന് കൈമോശം വന്നിരിക്കുന്നത്. സഹനവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കുവാൻ പെന്തെക്കോസ്ത് സമൂഹത്തിന് കഴിയണം.

Leave A Reply

Your email address will not be published.