Ultimate magazine theme for WordPress.

ആശാന്തിക്ക് വിരാമം . ഇസ്രായേലും ഹമാസും തമ്മിൽ വെടി നിർത്തൽ പ്രഖ്യാപിച്ചു

ഇന്ന് നിയമം നിലവിൽ വരും. ഇനി സമാധാനത്തിൻ്റെ നാളുകൾ

ഗാസ സിറ്റി: 11 ദിവസമായി തുടരുന്ന ഇസ്രായേല്‍ ഹമാസ് യുദ്ധം അവസാനിച്ചു. ഈജിപ്ത് നടത്തിയ നയതന്ത്ര ചര്‍ച്ചയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിലേക്ക് എത്തിയത്. നിരുപാധികം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രായേല്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തീരുമാനം വന്നതിന് പിന്നാലെ ഗാസയില്‍ പലസ്തീന്‍കാര്‍ ആഘോഷം തുടങ്ങി. 11 ദിവസത്തെ ആക്രമണങ്ങളില്‍ ഗാസയില്‍ 232 പേരും ഇസ്രായേലില്‍ 12 പേരുമാണ് കൊല്ലപ്പെട്ടത്. യുദ്ധം അവസാനിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ആരും ജയിച്ചില്ല, തോറ്റതുമില്ല. കൂടുതല്‍ വിവരങ്ങള്‍.വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും എപ്പോള്‍ മുതലാണ് തീരുമാനം നടപ്പാക്കുക എന്ന് ഇസ്രായേല്‍ തീരുമാനിച്ചിട്ടില്ല എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഹമാസും പലസ്തീന്‍ ഇസ്ലാമിക് ജിഹാദും വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി പ്രസ്താവനയില്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ പ്രഖ്യാപനം നിലവില്‍ വന്നുവെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.വെവെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും എപ്പോള്‍ മുതലാണ് തീരുമാനം നടപ്പാക്കുക എന്ന് ഇസ്രായേല്‍ തീരുമാനിച്ചിട്ടില്ല എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഹമാസും പലസ്തീന്‍ ഇസ്ലാമിക് ജിഹാദും വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി പ്രസ്താവനയില്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ പ്രഖ്യാപനം നിലവില്‍ വന്നുവെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി രണ്ട് ഉദ്യോഗസ്ഥ സംഘങ്ങളെ ഗാസയിലേക്കും ഇസ്രായേലിലേക്കും അയച്ചു. സമാധാന ചര്‍ച്ചകള്‍ക്ക് വേണ്ടിയായിരുന്നു ഇത്. യുദ്ധം ഗാസയെയും ഇസ്രായേലിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഗാസയില്‍ വന്‍ നഷ്ടമാണുണ്ടായത്. ആള്‍ നഷ്ടവും മറ്റും കൂടുതല്‍ ഗാസയിലാണ്.ഇസ്രായേലില്‍ ജനജീവിതത്തെ ബാധിച്ചു. യുദ്ധം ആരംഭിച്ചതോടെ ജാഗ്രതാ നിര്‍ദേശം നല്‍കിയതിനാല്‍ ഇസ്രായേലില്‍ പൊതുസ്ഥലങ്ങളില്‍ ആളുകള്‍ ഇറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഹമാസിന്റെ റോക്കറ്റുകള്‍ ഇസ്രായേല്‍ നഗരങ്ങളിലേക്ക് എത്തിയതാണ് അവരെ അമ്പരപ്പിച്ചത്. തുടര്‍ന്ന് ജനങ്ങള്‍ക്ക് നിയന്ത്രണം പ്രഖ്യാപിക്കുകയാണ് ചെയ്തത്.ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് നെതന്യാഹുവിന്റെ പരാജയമാണ് വ്യക്തമാക്കുന്നതെന്ന് ഹമാസ് നേതാവ് അലി ബറകി പറഞ്ഞു. ഇത് പലസ്തീന്‍ ജനതയുടെ വിജയമാണെന്നും അദ്ദേഹം അസോഷ്യേറ്റഡ് പ്രസിനോട് പറഞ്ഞു. വ്യാഴാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട് എന്ന സൂചകള്‍ വന്നിരുന്നു. ഇതിനിടെയാണ് ഇരുവിഭാഗവും ആക്രമണം ശക്തമാക്കിയത്. എന്നാല്‍ ഈജിപ്ത് നടത്തിയ നീക്കം പിന്നീട് സമാധാനത്തിലേക്ക് എത്തിക്കുകയായിരുന്നു.65 കുട്ടികള്‍, 39 സ്ത്രീകള്‍ ഉള്‍പ്പെടെയാണ് ഗാസയില്‍ 232 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടത്. 1900 പേര്‍ക്ക് പരിക്കേറ്റുവെന്ന് ഗാസ ആരോഗ്യ വൃത്തങ്ങള്‍ പറഞ്ഞു. ഹമാസിന്റെ 160 പേരെ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. എന്നാല്‍ തങ്ങളുടെ 20 അംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും പറയുന്നു.
ഇസ്രായേലില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. നൂറോളം പേര്‍ക്ക് പരിക്കുണ്ട്. ഹമാസിന്റെ റോക്കാറ്റുകള്‍ ആദ്യമായി ഇസ്രായേല്‍ നഗരങ്ങളിലേക്ക് എത്തിയത് ഇസ്രായേല്‍ ഭരണകൂടത്തെ അമ്പരപ്പിച്ചിരുന്നു. അതാണ് ജനങ്ങള്‍ പുറത്തിറങ്ങരുത് എന്ന് ഇസ്രായേല്‍ നിര്‍ദേശിക്കാന്‍ കാരണമായത്. ഹമാസുമായി ഇതിന് മുമ്പും ഇസ്രായേല്‍ യുദ്ധം ചെയ്തിട്ടുണ്ടെങ്കിലും റോക്കറ്റുകള്‍ ഇസ്രായേല്‍ നഗരങ്ങളിലേക്ക് എത്തിയിരുന്നില്ല.

Leave A Reply

Your email address will not be published.