Ultimate magazine theme for WordPress.

പാസ്റ്റർ ശിവ കുമാർ ജയിൽമോചിതനായി

റായ്ബെരേലി : പാസ്റ്റർ ശിവ കുമാർ ജയിൽമോചിതനായി.  തടവറയിൽ കിടന്ന ഒരു മാസംകൊണ്ട് അറുപതിലധികം കുറ്റവാളികളെ യേശുവിലേക്ക് നയിച്ച അത്ഭുത ദൈവ പ്രവർത്തിയുടെ കഥയാണ് ശിവ കുമാറിന് പറയുവാനുള്ളത്..

ഉത്തർപ്രദേശിലെ പ്രതാപ് ഗഡ് ജില്ലയിലെ ബെക്സ്ക്കാ പൂർവ്വ വില്ലേജിൽ താമസിക്കുന്ന പാസ്റ്റർ ശിവകുമാർ ഒന്നര മാസം മുൻപ് തൻ്റെ ഭവനത്തിൽ നിന്നും 50 കിലോമീറ്റർ മാറി റായ്ബെരേലി ജില്ലയിലെ ഉസൈന ചൗരഹ ഗ്രാമത്തിലെ തൻ്റെ സ്നേഹിതൻ്റെ ഭവനം സന്ദർശിക്കാനായി പോയി. സ്നേഹിതൻ്റെ ചില അയൽക്കാരുമായി സംസാരിക്കുകയും അവർ കൂടിയിരുന്നു പ്രാർത്ഥിക്കുകായും ചെയ്തു.

അങ്ങനെ പ്രാർത്ഥന നടന്നുകൊണ്ടിരിക്കുമ്പോൾ അവിടേക്ക് പോലീസുകാർ വരികയും പാസ്റ്റർ ശിവകുമാറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എച്ച്ഐ വി പോസിറ്റീവ് ആയിരുന്ന തനിക്ക് യേശുവിലുടെ ലഭിച്ച രോഗസൗഖ്യത്തെക്കുറിച്ചും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുവാൻ ഒരുസാധ്യതയുമില്ലാതെ മരണം മാത്രം മുന്നിൽ കണ്ട തനിക്ക് യേശുവിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുവാൻ കഴിഞ്ഞ കാര്യങ്ങളും താൻ അവരുമായി പങ്കുവെച്ചു.

പക്ഷെ അതൊന്നും വിശ്വസിക്കാൻ പോലീസ് തയ്യാറല്ലായിരുന്നു. വിദേശത്തുനിന്ന് പണം ലഭിക്കുന്നതിനാൽ ആണ് ക്രിസ്ത്യാനി ആയത് എന്ന ആരോപണം ഉന്നയിച്ച്‌ അവർ പാസ്റ്റർ ശിവകുമാറിനെ അറസ്റ് ചെയ്തു. രണ്ടരലക്ഷം രൂപ തന്നാൽ മോചിപ്പിക്കാമെന്നുപറഞ്ഞു. പണം കൊടുക്കുവാൻ ഇല്ലാത്തതിനാൽ ആറു ദിവസം അദ്ദേഹത്തെ പോലീസ് സ്റ്റേഷനിൽ അടച്ചിട്ടു. ഏഴാം ദിവസം തൻ്റെ മേൽ നിർബന്ധിത മതപരിവർത്തനകുറ്റം ആരോപിച്ച് ജയിലിലേക്കയച്ചു.

ജയിലിലെ തൻ്റെ അനുഭവങ്ങൾ പാസ്റ്റർ ശിവകുമാർ തന്നെ വിവരിക്കുന്നു: “ജയിലിലെ ആദ്യ മൂന്നു ദിവസങ്ങൾ ഞാൻ വളരെ വിഷമത്തിലായിരുന്നു. മൂന്നാം ദിവസം രാത്രിയിൽ ഞാൻ പ്രാർത്ഥനയിൽ ആയിരിക്കുമ്പോൾ കാരാഗ്രഹത്തിൽ ആയിരുന്ന പത്രോസിൻ്റെ അടുക്കൽ ദൂതൻ ഇറങ്ങിയത് പോലെ എൻ്റെ അടുക്കലും ദൂതൻ ഇറങ്ങിവന്നു. ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ടെന്നുള്ള ദൈവശബ്ദം ഞാൻ കേട്ടു. അതോടെ എൻ്റെ നിരാശയും വിഷമവും മാറി.ഒരു പുതു ജീവനും ഉന്മേഷവുംഎന്നിൽ നിറഞ്ഞു.

നാലാം ദിവസം ഞാൻ ജയിലിൽ സുവിശേഷം പറയുവാൻ തുടങ്ങി. മുപ്പത്തിയൊന്നാം ദിവസം ഞാൻ ജയിൽ മോചിതനാവുമ്പോൾ അറുപതിലധികം തടവുകാർ യേശുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചു. അതിൽ പലരും രണ്ടും മൂന്നും കൊല കേസിൽ പ്രതികളായിരുന്നു. 1600 അധികം തടവുകാരുള്ള ജയിലിൽ ഏകദേശം 200 ലധികം പേരോട് സുവിശേഷം പറയുവാൻ കർത്താവ് തനിക്ക് കൃപ നൽകി”.

ആഗസ്ററ് 4 നു ജയിൽ മോചിതനായ അദ്ദേഹത്തിന് പോലീസിൽ നിന്നും മറ്റു സുവിശേഷ വിരുദ്ധ ഗ്രൂപ്പുകളിൽ നിന്നും പലവിധത്തിലുള്ള ഭീഷണികളുണ്ട്. പാസ്റ്റർ ശിവ കുമാറിനെയും ഇവിടുത്തെ പ്രവർത്തനങ്ങളെയും ഓർത്ത് പ്രാർത്ഥിക്കുക.

Leave A Reply

Your email address will not be published.