Ultimate magazine theme for WordPress.

പാസ്റ്റർ മാത്യു ജോൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഭോപ്പാൽ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഭോപ്പാൽ മണ്ടിദീപ് സഭാ ശുശ്രൂഷകൻ പാസ്റ്റർ മാത്യു ജോൺ (തമ്പി പാസ്റ്റർ) മെയ്‌ 12 വ്യാഴാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പെട്ടന്നുണ്ടായ ഹൃദയാഘാദം മൂലം മരണം സംഭവിക്കുകയായിരുന്നു. അനേക നാളുകളായി ഭോപ്പാലിൽ ശുശ്രുഷ ചെയ്തു വരികയായിരുന്നു. കൂടാതെ ഭോപ്പാൽ ഐ സി പി എഫ് കോഓർഡിനേറ്റർ ആയി പ്രവർത്തിച്ചു ഒപ്പംതന്നെ പി യു പി എഫ് ഇന്റെ പലവിധമായ ചുമതലകൾ വഹിച്ചു. ആറ് വർഷത്തോളം ഐ പി സി ഇൻഡോർ സഭയിലെ പാസ്റ്റർ ആയി സേവനം ചെയ്തിരുന്നു . ഭാര്യ : ശ്രീമതി വത്സമ്മ മാത്യു. മക്കൾ : ജിമ്മി, ജോയാന.മരുമകൾ : മെറീന, ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.