Ultimate magazine theme for WordPress.

അഞ്ചു വർഷമായി 85 കുടുംബങ്ങൾക്ക് അന്നം നൽകുന്ന പാസ്റ്റർ ലെനിനും കുടുംബവും

നിലമ്പുർ: ജീവൻ്റെ അപ്പം മാത്രമല്ല വിശക്കുന്ന വയറുകൾക്ക് ആഹാരവും നൽകി വ്യത്യസ്തനായ ഒരു പാസ്റ്റർ ശ്രദ്ധേയനാകുന്നു. വിശക്കുന്ന അശരണരുടേയും, ആലമ്പഹീനരുടെയും ആശ്രയകേന്ദ്രമായി മാറിയ പാസ്റ്റർക്കും കുടുംബത്തിനും സമൂഹത്തിൻ്റെ ആദരവ്. മലപ്പുറം ജില്ലയിൽ പുല്ലഞ്ചേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്നപാസ്റ്റർ ലെനിനും കുടുംബവും കഴിഞ്ഞ അഞ്ചു വർഷമായി നിരവധി കുടുംബങ്ങൾക്കായി സൗജന്യമായി ഭക്ഷണ സാമഗ്രികളുടെ വിതരണം നിർവ്വഹിക്കുന്നു. ജാതിമത പരിഗണനകൾക്കതീതമായി ആവശ്യക്കാരെ തേടിയെത്തുന്നതാണ് പാസ്റ്റർ ലെനിൻ്റെ പ്രവർത്തന രീതി..

നിലമ്പുരിനടുത്തു കരുളായിൽ മൂന്ന് സഹോദരിമാർ ഉൾപ്പെട്ട ഒരു കുടുംബത്തിന്റെ ദുരിത ജീവിതം കണ്ടതാണ് ഈ ദൗത്യത്തിലേക്കിറങ്ങാൻ പാാസ്റ്റർക്ക് പ്രചോദനമായത്. ആ കുടുംബത്തിൽ മൂവരിൽ ഒരാൾക്കു ഓട്ടിസവും, രണ്ടാമത്തെയാൾ അരയ്ക്കു താഴോട്ടു തളർന്നു കിടപ്പും, മൂന്നാമത്തെയാൾ ഭിന്നശേഷക്കാരിയുമായിരുന്നു. സമീപത്തു ജീവിക്കുന്ന ഈ കുടുംബത്തിലെ ദുരവസ്ഥയെക്കുറിച്ച് ലെനിൻ തൻ്റെ സുഹൃത്തുക്കളെ ധരിപ്പിക്കുകയും, പ്രയാസപ്പെടുന്ന ഈ കുടുംബത്തിനു മാസംതോറും ഭക്ഷണ സാമഗ്രികൾ എത്തിച്ചു നൽകുവാൻ എല്ലാവരും ചേർന്നു തീരുമാനിക്കുകയുമായിരുന്നു. ഇങ്ങനെ തുടങ്ങിയ ഈ പദ്ധതി ഇന്നു നിലമ്പൂർ താലൂക്കിലെ ഇരുപതു പഞ്ചായത്തുകളിലായി അശരണരും, ആലംമ്പഹീനരുമായ 85 കുടുംബങ്ങൾക്കു അത്താണിയായി മാറിയിരിക്കുന്നു.

കാൻസർ രോഗികൾ, കിടപ്പു രോഗികൾ, ഹൃദ്രോഗം, അന്ധത തുടങ്ങിയവ ബാധിച്ചു ജോലി ചെയ്യാനാവാതെ ജീവിതം വഴിമുട്ടിയ കുടുംബങ്ങളെ മാത്രം കണ്ടെത്തി അരി പലവ്യഞ്ജനം, പച്ചക്കറികൾ ഉൾപ്പെടെ 46 ഇനങ്ങളുടെ കിറ്റുകളാണ്‌ എല്ലാ മാസവും ആദ്യ ആഴ്ചകളിൽ ഓരോ വീടുകളിലും എത്തിക്കുന്നത്. സ്വന്തം വാഹനത്തിൽ കിലോമീറ്ററുകൾ യാത്ര ചെയ്താണ് ലെനിനും ഭാര്യ നിഷയും ഈ ഭഷ്യ കിറ്റുകൾ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ഈ സ്നേഹ കൂട്ടായ്‌മ അഗതികളായവർക്കും നിസ്വർക്കും ദുരിതബാധിതർക്കും രോഗികൾക്കും താങ്ങും തണലുമായതിനാൽ കാരുണ്യ പ്രവർത്തനങ്ങൾ അധികൃതരുടെ ശ്രെദ്ധ യാകർഷിക്കുകയും, കരുളായി പഞ്ചായത്ത് ഭരണസമിതി പാസ്റ്റർക്ക് അനുമോദന പത്രം നൽകി ആദരിക്കുകയും ചെയ്തു.

നിലമ്പൂരിലെ സ്വർഗീയ മന്ന സഭയുടെ ശുശ്രുഷകനാണ് പാസ്റ്റർ ലെനിൻ, ഭാര്യ നിഷ, മക്കൾ ഫിലിപ്പ്, റൂഫസ്. ഫോൺ 9447631477.

Leave A Reply

Your email address will not be published.