Ultimate magazine theme for WordPress.

പാസ്റ്റർ കെ സി തോമസിന് ഗ്ലോബൽ മീഡിയ അസോസിയേഷൻ്റെ മാധ്യമ പുരസ്‌കാരം

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ്റെ 2021 ലെ പുരസ്‌കാരത്തിന് പാസ്റ്റർ കെ.സി. തോമസ് അർഹനായി. പെന്തെക്കോസ്തു സഭകളുടെ വളർച്ചയ്ക്കും എഴുത്തുമേഖലയിലും സുവിശേഷ പ്രസംഗ രംഗത്തുമുള്ള അദ്ദേഹത്തിൻ്റെ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.ചെയർമാൻ സി.വി.മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ കൗൺസിലാണ് പാസ്റ്റർ കെ.സി.തോമസിനു അവാർഡിന് തെരെഞ്ഞെടുത്തത്.അര നൂറ്റാണ്ടുകാലമായി സഭാ ശുശ്രൂഷയിലും എഴുത്തുമേഖലയിലും പ്രസംഗ രംഗത്തും നിറ സാന്നിധ്യമായി നിലകൊള്ളുന്ന പാസ്റ്റർ കെ.സി.തോമസിനുപുരസ്കാരം ജനുവരിയിൽ കുമ്പനാട് കൺവൻഷനോടനുബന്ധിച്ചു കൂടുന്ന സമ്മേളനത്തിൽ സമ്മാനിക്കും.കഴിഞ്ഞ ലോക്ഡൗൺ കാലത്ത് 25 പുസ്തകൾ എഴുതി പ്രസിദ്ധീകരിച്ചത് ശ്രദ്ധേയമായിരുന്നു. തൻ്റെ 50 മത്തെ പുസ്തകം ആത്മകഥയായി ഫെബ്രുവരിയിൽ പുറത്തിറങ്ങും. തെന്നിക്കാറ്റ് മാസികയുടെ പത്രാധിപർ കൂടിയാണ്.
കൺവൻഷൻ പ്രസംഗകൻ, ബൈബിൾ കോളേജ് അദ്ധ്യാപകൻ, ടി.വി.പ്രഭാഷകൻ, സഭാ നേതാവ് എന്നീ നിലകളിലും പാസ്റ്റർ കെ.സി.തോമസ് ശ്രദ്ധേയനാണ്.
ഐ.പി.സി സ്റ്റേറ്റ് പ്രസിഡൻ്റ്, സ്റ്റേറ്റ് സെക്രട്ടറി, സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ്, പി വൈ പി എ സ്റ്റേറ്റ് പ്രസിഡൻ്റ് തുടങ്ങി വിവിധ മേഖലകളിൽ സഭാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.പേരൂർക്കട ഐ.പി.സി സഭയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമാണ്.

Leave A Reply

Your email address will not be published.