Ultimate magazine theme for WordPress.

ഭൂമിയെ സംരക്ഷിക്കാൻ പേപ്പർ ബാഗുകൾ

ബ്ലസിൻ ജോൺ മലയിൽ

കുടിൽ വ്യവസായം പോലെ ഇന്ന് നാടെങ്ങും
വളർന്നു വരികയാണ് പേപ്പർ ബാഗ് നിർമ്മാണം. പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തെ കുറിച്ചുള്ള ബോധവത്കരണമാണ് അതിന് കാരണം.

1852-ൽ ഫ്രാൻസിസ് വോൾ എന്ന സ്കൂൾ അധ്യാപകൻ പേപ്പർ ബാഗുകൾ നിർമ്മിക്കാനുള്ള ആദ്യ യന്ത്രം കണ്ടെത്തി. 1871-ൽ മാർഗരറ്റ് ഇ നൈറ്റ് ബാഗിൻ്റെ എൺവലപ്പ് രീതി മാറ്റി അടിവശം പരന്ന നിലയിലാക്കി.

1883-ൽ ചാൾസ് സ്റ്റിൽവെൽ വശങ്ങളുള്ളതും മടക്കാനും സാധനങ്ങൾ
സംഭരിക്കാനും എളുപ്പമുള്ളതായ നിലയിൽ ചതുര ആകൃതിയിലുള്ള പേപ്പർ ബാഗുകൾ നിർമ്മിച്ചു.1912-ൽ മിനസോട്ടയിലെ പലചരക്ക് വ്യാപാരിയായ വാൾട്ടർ ഡ്യൂബെനർ പേപ്പർ ബാഗുകൾക്ക് ഹാൻഡിലുകളായി ചരട് ഉപയോഗിച്ചു.

ഇപ്പോൾ ഓരോ വർഷവും ലോകം ജൂലൈ 12ന് പേപ്പർ ബാഗ് ഡേ ആഘോഷിക്കുന്നുണ്ട്.
ലോകത്ത് പ്ലാസ്റ്റിക്ക് ഏൽപ്പിക്കുന്ന മലിനീകരണവും പരിസ്ഥിതിയിൽ അത് ഉണ്ടാക്കുന്ന ഗുരുതരമായ പ്രശ്നങ്ങളും വിശദികരിച്ച് പേപ്പർ ബാഗുകളെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.

പുനരുപയോഗത്തിന് സഹായിക്കുന്ന അസംസ്കൃത വസ്തുക്കളിൽ നിന്നാണ് പേപ്പർ ബാഗുകൾ നിർമ്മിക്കുന്നത്. ഈ അസംസ്കൃത വസ്തുക്കൾ ജൈവ നശീകരണത്തിന് വിധേയമാകും എന്നതിൽ തർക്കമില്ല.

പ്ലാസ്റ്റിക് മാലിന്യങ്ങൾ അഴുകുന്നതിന് ആയിരക്കണക്കിന് വർഷങ്ങളാണ് എടുക്കുന്നത്. എന്നാൽ ഭാവി തലമുറക്കായി ഭൂമിയെ സജ്ജമാക്കുന്നതിൽ പ്രധാന കണ്ണിയാണ് പേപ്പർ ബാഗ്.

ബ്ലസിൻ ജോൺ മലയിൽ

Leave A Reply

Your email address will not be published.