Ultimate magazine theme for WordPress.

പി. ഡബ്ല്യൂ. സി. കോട്ടയം ജില്ലാ വാർഷിക പ്രവർത്തന മാർഗ രേഖ പുറത്തിറക്കി.

കോട്ടയം. പെന്തകോസ്ത് കൌൺസിൽ ഓഫ് ഇന്ത്യയുടെ വനിതാ വിഭാഗം ആയ പി ഡബ്ല്യൂ സി. യുടെ കോട്ടയം ജില്ലാ ഈ വർഷത്തെ പ്രവർത്തന മാർഗരേഖ പുറത്തിറക്കി. കോട്ടയം ജില്ലാ പ്രസിഡന്റ്‌ ഷേർലി ഷാജി മാർഗ രേഖ പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി മിനി സാജു ആദ്യ മാർഗ രേഖ പി സി ഐ കോട്ടയം ജില്ലാ സെക്രട്ടറി പാസ്റ്റർ ടി വി തോമസിന് കൈമാറി. 1. ഉപവാസ പ്രാർത്ഥന(എല്ലാ മാസവും )
2. വനിതാ മതിൽ(മാർച്ച്‌ 8 വനിതാ ദിനത്തിൽ )
3. അടുക്കള പച്ചക്കറി തോട്ടം, വിത്തും വളവും വിതരണം ചെയ്യും
4. പരസ്യ യോഗം, എല്ലാ മാസവും
5. ശുചീകരണ യജ്‌ഞം, ഒക്ടോബർ 2 ന്
6. തലന്റ് പരിശോധന, വനിതാ കലാമേള
7. ഫെബ്രുവരി 14… പ്രതേക പ്രോഗ്രാം
8. പാചക മത്സരം
9.വനിതാ സെമിനാറുകൾ, (സ്ത്രീ ധന പീഡനം, ഗാർഹിക പീഡനംetc )
10. ട്രാക്ട് വിതരണം
11.വയോജന സംരക്ഷണ പ്രതേക പരിപാടി
12. വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങൾ
13. ബോട്ട് സുവിശേഷ യാത്രകൾ
14. സാമൂഹ്യ തിന്മകൾക്ക് എതിരെ പ്രതിക്ഷേത പരിപാടികൾ
15. രക്തദാന യൂണിറ്റുകൾ… ഈ കർമ പരിപാടികൾ എല്ലാം 2022 പ്രവർത്തന വർഷം നടത്താൻ ആഗ്രഹിക്കുന്നതായി വൈസ് പ്രസിഡന്റ്‌ ജെസ്സി അച്ചൻകുഞ്ഞു അറിയിച്ചു. ഈ മാർഗ രേഖക്ക് പി ഡബ്ല്യൂ സി കേരള സ്റ്റേറ്റ് പ്രസിഡന്റ്‌ ഷോളി വർഗീസും, സ്റ്റേറ്റ് സെക്രട്ടറി ജോയ്‌സ് സാജനും ആശംസകൾ അറിയിച്ചു.

Leave A Reply

Your email address will not be published.