Ultimate magazine theme for WordPress.

‘പി.എം. വാണി’ വരുന്നു, പൊതു വൈ-ഫൈ ശൃംഖല.

ന്യൂഡൽഹി:രാജ്യത്തിന്റെ മുക്കിലും മൂലയിലും പൊതു വൈ-ഫൈ ശൃംഖല എത്തിക്കാനുള്ള ‘പി.എം. വാണി’ പദ്ധതിക്ക് (പബ്ലിക് വൈ-ഫൈ ആക്സസ് നെറ്റ്വർക്ക് ഇന്റർഫെയ്സ്) കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. പബ്ലിക് ഡേറ്റ ഓഫീസുകൾ, പബ്ലിക് ഡേറ്റ ഓഫീസ് അഗ്രിഗേറ്റേഴ്സ് (പി.ഡി.ഒ.എ.), ആപ് പ്രൊവൈഡർ എന്നിവർ മുഖേനയാണ് ഡേറ്റ ലഭ്യമാക്കുക.

വൈ-ഫൈ കണക്ഷൻ നൽകാനുള്ള പബ്ലിക് ഡേറ്റ ഓഫീസ് (പി.ഡി.ഒ.) എല്ലായിടത്തും സ്ഥാപിക്കും. ചെറുതും വലുതുമായ ഏതു കടയ്ക്കും പി.ഡി.ഒ. ആയി പ്രവർത്തിക്കുന്നതിന് അപേക്ഷിക്കാം. പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല. ലൈസൻസ് ഫീസും വേണ്ടാ. ‘വാണി’യുമായി ബന്ധിപ്പിക്കുന്ന വൈ-ഫൈ ആക്സസ് പോയന്റുകൾ സ്ഥാപിച്ച് പി.ഡി.ഒ.കൾക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ഉപഭോക്താക്കൾക്ക് നൽകാം. ഒട്ടേറെ പി.ഡി.ഒ.കളെ ഒന്നിപ്പിക്കൽ, അക്കൗണ്ടിങ് തുടങ്ങിയവയായിരിക്കും പി.ഡി.ഒ. അഗ്രിഗേറ്റർമാരുടെ ചുമതല. ഉപഭോക്താക്കളെ ആപ് മുഖേന രജിസ്റ്റർചെയ്ത് വാണിയുമായി ചേർന്നുപ്രവർത്തിക്കാവുന്ന വൈ-ഫൈ ഹോട്സ്പോട്ടുകൾ ചുറ്റുവട്ടത്തുനിന്നും ശേഖരിച്ച് അത് ആപ്പിലൂടെ കാണിക്കാൻ ആപ് പ്രൊവൈഡർമാർ ഉണ്ടാകും.
വർഷങ്ങൾക്കുമുൻപ് എല്ലായിടങ്ങളിലും എസ്.ടി.ഡി. ബൂത്തുകൾ തുടങ്ങിയതുപോലെ ഇന്റർനെറ്റ് രംഗത്ത് വലിയ വിപ്ലവമാണ് ഇതു കൊണ്ടുവരുകയെന്ന് ഐ.ടി. മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. 4-ജി മൊബൈൽ കവറേജ് ഇല്ലാത്ത ഇടങ്ങളിലും പൊതു വൈ-ഫൈ ലഭിക്കും. ഒട്ടേറെപേർക്കു ജോലി ലഭിക്കാനും വൈ-ഫൈയുടെ വ്യാപനത്തോടെ ബിസിനസും വരുമാനവും വർധിപ്പിക്കാനും പി.എം.വാണി വഴി സാധിക്കും.
പി.ഡി.ഒ., പി.ഡി.ഒ.എ., ആപ് പ്രൊവൈഡർമാർ എന്നിവരായി പ്രവർത്തിക്കാൻ പ്രത്യേക രജിസ്ട്രേഷൻ വേണ്ടാ. ടെലികോം വകുപ്പിന്റെ ‘സരൾ സഞ്ചാർ’ പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ മതി.

Leave A Reply

Your email address will not be published.