Ultimate magazine theme for WordPress.

പത്തനംതിട്ടയുടെ പ്രിയനായകൻ പടിയിറങ്ങുന്നു …

പ്രതിസന്ധികളിൽ മുന്നിൽ നിന്ന് നയിച്ച പത്തനംതിട്ടയുടെ അമരക്കാരൻ പ്രിയ കലക്‌ടർ സർ, ഒരായിരം നന്ദി……

പത്തനംതിട്ട ജില്ലാ കലക്ടർ ചുമതലയിൽ നിന്ന് സഹകരണ രജിസ്ട്രാർ ചുമതലയാണ് ഇനി നൂഹിന് നിർവഹിക്കാനുള്ളത്. 2018 ജൂൺ മൂന്നിനാണ് പി.ബി.നൂഹ് പത്തനംതിട്ട ജില്ലാ കലക്ടറായി ചുമതലയേൽക്കുന്നത്. എല്ലാ പ്രതിസന്ധികളിലും മുന്നിൽ നിന്ന് നയിക്കുന്ന നായകന്റെ റോൾ ആയിരുന്നു നൂഹിന്. പാലക്കാട് കളക്ടർ ഡി ബാലമുരളി, പത്തനംതിട്ട കളക്ടർ പി ബി നൂഹ് എന്നിവർക്കാണ് മാറ്റം ഇരുവരും മൂന്ന് വർഷം പൂർത്തിയാക്കിയതിനെ തുടർന്നാണ് തീരുമാനം. പി ബി നൂഹിനെ സഹകരണ രജിസ്ട്രാർ ആയി നിയമിച്ചു. ബാലമുരളിയെ ലേബര്‍ കമ്മീഷണറായി നിയമിക്കും. പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും. പത്തനംതിട്ടയില്‍ ഡോക്ടർ നരഹിംസ ഹുഗരി ടി എൽ റെഡിയും പാലക്കാട് മൃൺമയി ജോഷിയുമായിരിക്കും കളക്ടര്‍.

പ്രളയത്തിലും  മഹമാരിയിലും വിശ്രമമില്ലാത്ത അധ്വാനം. ധീരമായ നിലപാടുകൾ, ജനകീയ മുഖം, പാവപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ. ഇതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പ്രളയവും കോവിഡും വലിയ പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും ധൈര്യപൂർവം മുന്നിൽ നിന്ന് ഒരു ജില്ലയിലെ  ജനങ്ങളെ ചേർത്തുനിർത്തി, സംസ്ഥാനത്തിന് മുഴുവൻ മാതൃകയായി. പ്രിയപ്പെട്ട കലക്ടർക്ക് യാത്രാമംഗളങ്ങൾ നേർന്ന് പത്തനംതിട്ടക്കാർ. പത്തനംതിട്ട ജില്ലയിൽ നിന്ന് പോകുമ്പോൾ വലിയ വിഷമമുണ്ടെന്നാണ് നൂഹ് പറയുന്നത്. വളരെ മികച്ച ജില്ലയാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.