പ്രവാസി മലയാളികളുടെ മകൾ നാട്ടിൽ നിര്യാതയായി
പ്രവാസി മലയാളികളുടെ മകൾ നാട്ടിൽ നിര്യാതയായി
അടൂർ : ഷാർജയിൽ ജോലി ചെയ്ത് വരുന്ന അടൂർ സ്വദേശിയായ ആൻസ് വില്ലയിൽ ശ്രീ ജെയ്‌സൺ തോമസിന്റെയും ശ്രീമതി ബിജി ജെയ്‌സൺന്റെയും മകളും, ഇക്കഴിഞ്ഞ സി ബി എസ് ഇ +2 പരീക്ഷയിൽ സ്‌കൂളിൽ പോകാൻ സാധിക്കാതെ വീട്ടിലിരുന്നു പഠിച്ചു ഉന്നത വിജയം നേടിയ സാന്ദ്ര ആൻ ജെയ്‌സനാണ് (17 വയസ്സ്) ഇന്ന് സെപ്റ്റംബർ 7 തിങ്കളാഴ്ച്ച ഉച്ചക്ക് മരണമടഞ്ഞത്. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി രോഗബാധിതയായിരുന്ന സാന്ദ്ര തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. റിച്ച ആൻ ജെയ്‌സൺ സഹോദരിയാണ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.