Ultimate magazine theme for WordPress.

പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞൻ മാവേലിക്കര രാജുവിന്റെ സഹധാർമിണിയും ക്രൈസ്തവ ഗായികയുമായിരുന്ന ഏലിയാമ്മ രാജു നിത്യതയിൽ ചേർക്കപ്പെട്ടു .

പ്രശസ്ത ഗായിക ഏലിയാമ്മ രാജു ( 67 ) നിര്യാതയായി

കോട്ടയം : പ്രശസ്ത ക്രൈസ്തവ ഗായകൻ പരേതനായ ഇവാ.മാവേലിക്കര രാജുവിന്റെ സഹധർമ്മിണി ഗായിക ഏലിയാമ്മ രാജു ( 67 ) നിര്യാതയായി . നാലു പതിറ്റാണ്ടുകാലം ഭർത്താവിനോടൊപ്പം ആത്മീയ വേദികളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ഏലിയാമ്മ രാജുവിന്റെ ഗാനങ്ങൾ അനേകരെ ക്രിസ്തുവിങ്കലേയ്ക്ക് ആനയിച്ചു . തിരുവനന്തപുരം സ്വാതി തിരുന്നാൽ കോളേജിൽ നിന്നും സംഗീത പഠനം പൂർത്തിയായ ശേഷം പൂർണ്ണ സമയം സുവിശേഷ വേദികളിൽ സജീവമായിരുന്നു .1988 – ൽ സ്ഥാപിച്ച സ്പിരിച്വൽ വോയ്സിലുടെ ലോകമെമ്പാടും സംഗീത ശുശ്രൂഷ നിവഹിച്ചു .ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിന്റെ സംഗീത വിഭാഗമായ ക്രൈസ്റ്റ് ഫോർ ഇന്ത്യാ സിംഗേഴ്സിലൂടെയാണ് സംഗീത ശുശ്രൂഷയിലേയ്ക്ക് പ്രവേശിക്കുന്നത് . ജോർജ് മത്തായി സി പി എ എഴുതിയ \’ മനസ്സേ വ്യാകുലമരുതെ \’ എന്ന ഗാനത്തിലൂടെ ക്രൈസ്തവ ലോകത്തിനു പ്രിയങ്കരായ ഇവാ.മാവേലിക്കര രാജുവും ഏലിയാമ്മ രാജുവും മറ്റനേകം ഗാനങ്ങൾ ക്രൈസ്തവ കൈരളിയ്ക്ക് നല്കി . വരിക മനമെ സ്തുതിക്ക , നാവു കൊണ്ട് പാപം ചെയ്യാതിരിപ്പാൻ , നദിപോൽ സമാധാനം , ആശകൾ തൻ ചിറകുകളിൽ , എന്റെ ബലമായ കർത്തൻ … തുടങ്ങിയ ഗാനങ്ങൾ പ്രസിദ്ധമാണ് . കൺവൻഷൻ സ്റ്റേജുകളിൽ ഇവാ . മാവേലിക്കര രാജുവിന്റെയും സഹധർമ്മിണിയുടെയും സംഗീത ശുശ്രൂഷകൾ അനേകരെ ആകർഷിച്ചിരുന്നു . മക്കൾ : അജി ജയ്സൺ ( മ്യൂസിഷ്യൻ ) , ടെസ്ലി ഷെൻ , നിസ്സി വൈറ്റസ് , ഹെപ്സി ജയ്സൺ . മരുമക്കൾ : പാസ്റ്റർ ഷെൻ ( ഐപിസി മുണ്ടക്കയം ) , വൈറ്റസ് , അനീഷ അജി , ബ്ലസ്സൻ

Kottayam: Singer Eliamma Raju (67), wife of the late Christian singer Eva Mavelikkara Raju, has passed away. The songs of Eliamma Raju, who has been active in the spiritual arena with her husband for four decades, have brought many to Christ. After graduating from Swathi Thirunal College, Thiruvananthapuram, he was active in evangelicals full-time.
Christ for India Singers, the music department of the New India Church of God, enters the music ministry. Eva Mavelikkara Raju and Eliamma Raju, who are beloved by the Christian world, sang many other songs for Christian Kairali through the song \’Manasse Vyakulamaruthe\’ written by George Mathai CPA. Come, praise the heart, do not sin with the tongue, peace like a river, hopes in his wings, my strong Lord … are famous songs. Eva on the convention stages. The musical services of Mavelikkara Raju and his wife attracted many. Children: Aji Jason (musician), Tesley Shen, Nissy Vitus, Hepsy Jason. Son-in-law: Pastor Shen (IPC Mundakkayam), Vitus, Aneesha Aji, Blassen

Leave A Reply

Your email address will not be published.