Ultimate magazine theme for WordPress.

പാസ്റ്റർ ഫിന്നി വർഗ്ഗീസിൻ്റെ സഹോദരീ ഭർത്താവ് മാത്യു പി. തോമസിൻ്റെ സംസ്കാരം മാർച്ച് 20ന്

റാന്നി – ചേത്തക്കൽ :റാന്നി – ചേത്തക്കൽ : പാസ്റ്റർ ഫിന്നി വർഗ്ഗീസി (ഡാളസ്) ൻ്റെ സഹോദരീ ഭർത്താവ് മാത്യു പി. തോമസിൻ്റെ (റെജി – 50) സംസ്കാരം മാർച്ച് 20ന് നാളെ. ഡാളസ് ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാ സിക്രട്ടറി പാസ്റ്റർ ഫിന്നി വർഗ്ഗീസിൻ്റെ സഹോദരീ ഭർത്താവ് ചേത്തക്കൽ ബ്രദറൻ സഭാ അംഗം പൊന്മല ബംഗ്ലാവിൽ പരേതനായ തോമസ് പി. മാത്യുവിൻ്റെയും ലില്ലി തോമസിൻ്റയും ഇളയമകൻ ചേത്തയ്ക്കൽ മാത്യു പി.തോമസ് (റെജി – 50) പെട്ടന്നുണ്ടായ ഹൃദയാഘാതത്താൽ നിത്യതയിൽ ചേർക്കപ്പെട്ടു. ശവസംസ്ക്കാര ശുശ്രുഷ നാളെ ശനിയാഴ്ച ( മാർച്ച് 20) രാവിലെ 9.30 ന് സ്വഭവനത്തിൽ ആരംഭിച്ച് ചേത്തക്കൽ ബ്രദറൻ സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ : ഗ്രേസ് മാത്യു (ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ജനറൽ സിക്രട്ടറി കിടങ്ങന്നൂർ പറമ്പേത്ത് പരേതനായ പാസ്റ്റർ പി.എം. വർഗ്ഗീസിൻ്റെയും -കിടങ്ങന്നൂർ ബേബിച്ചായൻ – അന്നമ്മ വർഗ്ഗീസിൻെറയും മകള്‍) മക്കൾ: റ്റിം മാത്യു, റ്റോബി മാത്യൂ

ബ്രദറൻ സഭാ സുവിശേഷകൻ ജോൺ പി തോമസ് പരേതൻ്റെ സഹോദരനാണ്.

Leave A Reply

Your email address will not be published.