Ultimate magazine theme for WordPress.

ടിപിഎം മിഡിൽ ഈസ്റ്റ് സെന്റർ ശുശൂഷകനായിരുന്ന പാസ്റ്റർ.സണ്ണി ജോർജ് നിത്യതയിൽ

കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ പാസ്റ്ററും കൺവൻഷൻ ഗായകനുമായ പാസ്റ്റർ.സണ്ണി ജോർജ് (61)നിത്യതയിൽ . സംസ്കാരം മാർച്ച് 13 നാളെ രാവിലെ 10ന് ടി.പി.എം വൈറ്റില സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം മുളന്തുരുത്തി സഭാ സെമിത്തെരിയിൽ.
കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി തിരുവല്ല , കോട്ടയം ,എറണാകുളം, റാന്നി , മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു.
നിലമ്പൂർ കരളായി പള്ളത്ത് പുത്തൻവീട് പരേതരായ പി.ജെ.ജോർജ് – തങ്കമ്മ ജോർജ് ദമ്പതികളുടെ ആറാമത്തെ മകനായ സണ്ണി ജോർജ് ദെവവിളി അനുസരിച്ച് 1980 ൽ ടി.പി.എം സഭയുടെ ശുശ്രൂഷകനായി.
സഹോദരങ്ങൾ: പി.ജി.ജോസഫ്, പി.ജി.ഫിലിപ്പ്, പി.ജി.വർഗീസ്, മദർ .സോഫി ജോർജ് ( ടി.പി.എം കോഴിക്കോട് പ്രാദേശിക സഭ പെരിന്തൽമണ്ണ ശുശ്രൂഷക).
സഹോദര പുത്രി സിസ്റ്റർ ഷിജി ജോസഫ് ടി.പി.എം കോഴിക്കോട് സെൻ്റർ ശുശ്രൂഷക.

Leave A Reply

Your email address will not be published.