Ultimate magazine theme for WordPress.

മഹാകവി ജേക്കബ് മനയില്‍ (86) അന്തരിച്ചു.

എടത്വ: കവിയും കഥാകൃത്തും, ഗാനരചയിതാവുമായ മഹാകവി ജേക്കബ് മനയില്‍ (86) അന്തരിച്ചു. തലവടി കളങ്ങര മനയില്‍ ഇരുപത്താറില്‍ കുടുംബ വീട്ടില്‍ ഇന്ന് ഉച്ചയ്ക്കാണ് അന്ത്യം സംഭവിച്ചത്. പ്രവാസിയായിരുന്ന ജേക്കബ് മനയില്‍ തുള്ളല്‍ പാട്ടുകളിലൂടാണ് എഴുത്തിലേക്ക് തിരിഞ്ഞത്. കവിത, ശ്ലോകം, നാടന്‍പാട്ട്, വള്ളപ്പാട്ട്, കഥ, സ്മരണാഞ്ജലി, നര്‍മ്മകഥ, നിരൂപണം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. പ്രവാസി ഗ്രന്ഥകര്‍ത്താവെന്ന നിലയില്‍ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. ജില്ല, താലൂക്ക് ലൈബ്രറി ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിയും, പൊതുപ്രവര്‍ത്തകനുമായ ജേക്കബ് മനയില്‍ അക്ഷരശ്ലോക സാഗരം, സുഭില സുമങ്ങള്‍, സ്വര്‍ഗ്ഗത്തിലെ പാപി, മലയാളി മാഹാത്മ്യം തുള്ളല്‍പാട്ട്, വിലാപകാവ്യം-സ്മരണാഞ്ജലി, മീനുക്കുട്ടി, ദാവീദ് വിജയം-തുള്ളല്‍പാട്ട്, ലാസര്‍-ഖണ്ഡകാവ്യം, ഞാന്‍ മരിച്ചാല്‍-നര്‍മ്മകഥകള്‍, മേടയിലെ കുഞ്ഞ്-കവിത, മധുമാംസം, പെനിയന്‍-തുള്ളല്‍പാട്ട്, മനയില്‍കുടുംബം എന്നിങ്ങനെ നിരവധി കൃതികള്‍ രചിച്ചു. പരേതയായ കോട്ടയം മറ്റത്തില്‍ ആലീസാണ് ഭാര്യ. മക്കള്‍: മേരി, സാറ (അമേരിക്ക), പരേതനായ ബാബു.

Leave A Reply

Your email address will not be published.