Ultimate magazine theme for WordPress.

നി​സാ​രപ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ല്‍ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്കാ​ജ​ന​ക​മാം​വി​ധം വ​ര്‍​ധി​ക്കു​ന്നു.

ഒ​രു മാ​സ​ത്തി​നി​ടെ അ​ഞ്ച് കു​ട്ടി​ക​ളാ​ണ് ഇ​ടു​ക്കി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ​ത്.

ഒ​ന്ന​ര​വ​ര്‍​ഷ​ത്തി​നി​ടെ ഇ​ത്ത​ര​ത്തി​ല്‍ നി​സാ​ര കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ല്‍ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 25 ആ​ണ്. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ജീ​വി​ത​മ​വ​സാ​നി​പ്പി​ച്ച​ത് കു​മ​ളി ച​ക്കു​പ​ള്ളം പ​ളി​യ​ക്കു​ടി സ്വ​ദേ​ശി സു​രേ​ഷി​ന്‍റെ മ​ക​ന്‍ 12 കാ​ര​നാ​യ ശ്യാ​മാ​ണ്.
ഏ​ഴാംക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ശ്യാ​മി​നെ വൈ​കു​ന്നേ​ര​മാ​യി​ട്ടും കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ വീ​ട്ടി​ലെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. പ​ല​പ്പോ​ഴും ര​ക്ഷി​താ​ക്ക​ള്‍​ക്ക് നി​സാ​ര​മെ​ന്ന് തോ​ന്നു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍പോ​ലും കു​ട്ടി​ക​ള്‍ ജീ​വ​നൊ​ടു​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്.
ജൂ​ണ്‍ 30ന് ​ക​ട്ട​പ്പ​ന ക​ല്യാ​ണ​ത്ത​ണ്ട് സ്വ​ദേ​ശി​യാ​യ ഗ​ര്‍​ഷോം (14) ജീ​വ​നൊ​ടു​ക്കി​യ​ത് വ​ലി​യ തു​ക​യ്ക്ക് മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജ് ചെ​യ്ത് ഗെ​യിം ക​ളി​ച്ച​തി​നെ​ച്ചൊ​ല്ലി അ​ച്ഛ​ന്‍ വ​ഴ​ക്കു പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ലാ​ണ്. ജൂ​ലൈ നാ​ലി​ന് മു​രി​ക്കാ​ശേ​രി​യി​ല്‍ പൂ​മാം​ക​ണ്ടം പാ​റ​സി​റ്റി വെ​ട്ടി​മ​ല​യി​ല്‍ സ​ന്തോ​ഷി​ന്‍റെ​യും ഷീ​ബ​യു​ടെ​യും പ​ത്താം ക്ലാ​സു​കാ​രി​യാ​യ മ​ക​ള്‍ സോ​ന​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി ടെ​ലി​വി​ഷ​ന്‍ കാ​ണു​ന്ന​തി​നെച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെത്തുട​ര്‍​ന്ന് 19നാ​ണ് തൊ​ടു​പു​ഴ മ​ണ​ക്കാ​ട് കു​ന്ന​ത്തു​പ്പാ​റ കൃ​ഷ്ണ​നി​വാ​സി​ല്‍ സു​ദീ​പ്കു​മാ​ര്‍- ല​ക്ഷ്മി ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ള്‍ നി​വേ​ദി​ത (11) വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്. 22ന് ​ക​ട്ട​പ്പ​ന കു​ന്ത​ളം​പാ​റ​യി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത പ​രി​ക്കാ​നി​വി​ള സു​രേ​ഷി​ന്‍റെ മ​ക​ള്‍ ശാ​ലു (14) ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്.
ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ചി​രി എ​ന്ന പേ​രി​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യി മാ​ന​സി​ക ഉ​ല്ലാ​സ പ​രി​പാ​ടി ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് ഫ​ല​വ​ത്താ​കു​ന്നി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ തെ​ളി​യി​ക്കു​ന്ന​ത്. കു​രു​ന്നു​ക​ളു​ടെ ആ​ത്മ​ഹ​ത്യ ജി​ല്ല​യി​ല്‍ തു​ട​ര്‍​ക്ക​ഥ​യാ​യി​ട്ടും ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റോ ശി​ശു​ക്ഷേ​മ​സ​മി​തി​യോ ബാ​ലാ​വ​കാ​ശക്കമ്മീഷ​നോ പോ​ലു​ള്ള സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും വി​ഷ​യം ഗൗ​ര​വ​മാ​യി കാ​ണു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. സ്കൂ​ളു​ക​ളി​ല്‍ കൗ​ണ്‍​സി​ലിം​ഗ് സം​വി​ധാ​ന​വും പേ​രി​ല്‍ മാ​ത്ര​മാ​യി ഒ​തു​ങ്ങു​ക​യാ​ണ്.
കു​ടും​ബ പ്ര​ശ്ന​ങ്ങ​ള്‍, ര​ക്ഷി​താ​ക്ക​ളു​ടെ ശ​കാ​രം, അ​പ​ക​ര്‍​ഷ​താ ബോ​ധം, പ​ഠ​ന​ത്തി​ലെ പി​ന്നാ​ക്കാ​വ​സ്ഥ, മൊ​ബൈ​ല്‍ അ​ഡി​ക്ഷ​ന്‍ എ​ന്നി​വ​യാ​ണ് കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. വി​ഷ​മ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​നും തു​റ​ന്നു ച​ര്‍​ച്ച ചെ​യ്യാ​നും കൃ​ത്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​നു​മു​ള്ള മു​തി​ര്‍​ന്ന​വ​രു​ടെ അ​ലം​ഭാ​വ​വും കു​ട്ടി​ക​ളു​ടെ പി​രി​മു​റു​ക്ക​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്നു. വി​ഷാ​ദരോ​ഗ​വും കു​ട്ടി​ക​ളി​ല്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ക്ലാ​സു​ക​ളെ​ല്ലാം ഓ​ണ്‍​ലൈ​ന്‍ മാ​ത്ര​മാ​യ​പ്പോ​ള്‍ കു​ട്ടി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി ഫോ​ണും ക​ന്പ്യൂ​ട്ട​റും.
ലോ​ക്ഡൗ​ണ്‍ മൂ​ലം പു​റ​ത്തു​ള്ള ക​ളി​ക​ള്‍ കു​റ​ഞ്ഞ​തോ​ടെ കു​ട്ടി​ക​ള്‍ ഫു​ള്‍​ടൈം ഓ​ണ്‍​ലൈ​ന്‍- മൊ​ബൈ​ല്‍ ഗെ​യി​മു​ക​ളു​ടെ ലോ​ക​ത്താ​യി. പ​തി​യെ മ​റ്റു​ള്ള​വ​രു​മാ​യു​ള്ള ഇ​ട​പെ​ട​ല്‍ കു​റ​ഞ്ഞ​തോ​ടെ സാ​മൂ​ഹ്യ ബ​ന്ധ​വും ന​ഷ്ട​മാ​യി. ഇ​ങ്ങ​നെ ഗെ​യി​മു​ക​ള്‍​ക്കാ​യി സ​മ​യം നീ​ക്കി വ​യ്ക്കു​ന്ന കു​ട്ടി​ക​ള്‍ നി​സാ​രകാ​ര്യ​ങ്ങ​ള്‍​ക്കുവേ​ണ്ടി ജീ​വ​നൊ​ടു​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.
ചെ​റു​പ്പം മു​ത​ല്‍ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ ധൈ​ര്യ​പൂ​ര്‍​വം അ​ഭി​മു​ഖീ​ക​രി​ക്കാ​നും അ​വ​രു​ടെ ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ത​യാ​റാ​കാ​ത്ത സ്ഥി​തി​യും മാ​ന​സി​ക ആ​രോ​ഗ്യ​ത്തെ​യും വ്യ​ക്തി​ത്വ വി​ക​സ​ന​ത്തെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​വ​രെ സു​ഹൃ​ത്തു​ക്ക​ളാ​യി ക​ണ്ട് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളും വി​ഷ​മ​ത​ക​ളും മ​ന​സി​ലാ​ക്കാ​നും കു​റ​വു​ക​ളി​ല്‍ കു​റ്റ​പ്പെ​ടു​ത്താ​തെ ചേ​ര്‍​ത്തു നി​ര്‍​ത്താ​നും ക​ഴി​ഞ്ഞാ​ലെ ആ​ത്മവി​ശ്വാ​സ​ത്തി​ല്‍ വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​പ്പെ​ടു​ക​യു​ള്ളു​വെ​ന്ന് വി​ദ​ഗ്ദ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Leave A Reply

Your email address will not be published.