Ultimate magazine theme for WordPress.

ടോക്കിയോ ഒളിമ്പിക്‌സിൽ യോഗ്യത നേടി സുവിശേഷകന്റെ മകൻ നോഹ നിർമൽ ടോം

കോഴിക്കോട്: 2021ലെ ടോക്കിയ ഒളിമ്പിക്‌സിൽ മത്സരിക്കുവാൻ യോഗ്യത നേടി കോഴിക്കോട് പേരാമ്പ്ര സ്വദേശി നോഹ നിർമൽ ടോം. പൂഴിത്തോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രാദേശിക സഭയിലെ സീനിയർ ശുശ്രുഷകനായ ടോമിച്ചൻ ടി ജോണിൻ്റെ മകനാണ് നോഹ. ഇന്ത്യക്കായി ടോക്കിയോയിൽ മെഡൽ നേടുക എന്ന ലക്ഷ്യവുമായി നോഹാ നിർമൽ ടോം പട്യാലയിൽ ഉള്ള ട്രെയിനിങ് സെന്ററിൽ പോരാട്ടത്തിനുള്ള അവസാനവട്ട തയാറെടുപ്പിലാണ്. മിക്സഡ് റിലേയിലും 4×400 റിലയിലും ഒളിമ്പിക്സിൽ യോഗ്യത നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമാണ് നോഹാ. 2019 -ൽ ഖത്തറിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നു. തുർക്കിയിൽ നടന്ന ഇന്റർനാഷണൽ മീറ്റിൽ റിലയിൽ ഇന്ത്യക്കായി സുവർണനേട്ടം സ്വന്തമാക്കിയ സംഘത്തിലെ അംഗമായിരുന്നു. 2018, 19 വർഷങ്ങളിൽ ദേശീയ മീറ്റുകളി ൽ 400 മീറ്ററിലെ സ്വർണ്ണ മെഡൽ ജേതാവു കൂടിയാണ്.
2013 ൽ ജൂനിയർ സൗത്ത് ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ 4 × 400 മീറ്റർ പുരുഷ റിലേ ടീമിന്റെ ഭാഗമായിരുന്നു നോഹ. കോഴിക്കോട് സിൽവർ ഹിൽസ് ഹൈസ്കൂളിലും ദേവഗിരി സെന്റ് ജോസഫ്സ് കോളജിലും പഠനം പൂർത്തിയാക്കിയ ശേഷം എയർഫോഴ്സിൽ സീനിയർ നോൺ കമ്മീഷൻ ഓഫീസറായി ജോലി ചെയ്യുന്നു. ടോക്കിയോ ഒളിമ്പിക്സിൽ മിന്നും പ്രകടനം ഇന്ത്യക്കായി നടത്താനുള്ള പരിശ്രമത്തിലാണ് നോഹാ.

Leave A Reply

Your email address will not be published.