Ultimate magazine theme for WordPress.

നെറ്റോ പിഎച്ച്.ഡിയോ വേണ്ട; \’പ്രഫസർ ഓഫ് പ്രാക്ടീസ്\’ നിയമനത്തിന് യു.ജി.സി മാർഗരേഖ

ന്യൂഡൽഹി: സർവകലാശാലകളിലും കോളജുകളിലും \’പ്രഫസർ ഓഫ് പ്രാക്ടീസ്\’ എന്ന പേരിൽ പുതിയ തസ്തിക സൃഷ്ടിച്ച് നിയമനത്തിന് യു.ജി.സി മാർഗരേഖയായി. വിവിധ മേഖലകളിലെ വിദഗ്ധരെയാണ് ഈ തസ്തികയിൽ നിയമിക്കേണ്ടത്. ഇവർക്ക് സാധാരണ കോളജ്, സർവകലാശാല അധ്യാപകർക്ക് ആവശ്യമായ നെറ്റ്, പിഎച്ച്.ഡി യോഗ്യതകളോ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചുള്ള പരിചയമോ ആവശ്യമില്ല. അതേസമയം, സാധാരണ അധ്യാപക നിയമനത്തെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിലാകണം \’പ്രഫസർ ഓഫ് പ്രാക്ടീസ്\’ നിയമനമെന്നും യു.ജി.സി നിർദേശിക്കുന്നു. വിവിധ മേഖലകളിലെ വിദഗ്ധരുടെ സേവനം വിദ്യാർഥികൾക്ക് ലഭ്യമാക്കുക ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ നയം 2020ന്‍റെ ഭാഗമായി വിഭാവനം ചെയ്തതാണ് പുതിയ തസ്തിക.

Leave A Reply

Your email address will not be published.