Ultimate magazine theme for WordPress.

ആഗോള ഭീകര വിരുദ്ധ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി നൈജീരിയന്‍ വൈദികന്‍

ജനീവ: ക്രൈസ്തവര്‍ക്കു നേരെ അതിക്രൂരമായ ആക്രമണം തുടരുന്ന നൈജീരിയായില്‍ നിന്നു ആഗോള ഭീകര വിരുദ്ധ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി നൈജീരിയന്‍ വൈദികന്‍. ഡ്രോണ്‍ സാങ്കേതികവിദ്യ ആക്രമണങ്ങള്‍ക്കു തീവ്രവാദികള്‍ ഉപയോഗിക്കുന്നതിനെ സംബന്ധിച്ചു ജനീവയിലെ ആഗോള ഭീകരവിരുദ്ധ ചര്‍ച്ചകള്‍ക്കാണ് നൈജീരിയയിലെ ഗവേഷണ സ്ഥാപനമായ ദി കുക്ക സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആറ്റ ബാര്‍കിന്‍ഡോ നേതൃത്വം നല്‍കിയത്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍, സായുധ സേനകള്‍ക്കിടയില്‍ ഡ്രോണ്‍ സാങ്കേതികവിദ്യകളുടെ ഉപയോഗത്തില്‍ അതിവേഗം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും നൈജീരിയയിലെയും ചാഡ് മേഖലയിലെയും സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

2019 ലെ ഓസ്‌ലോ മിലിട്ടറി ഡ്രോണ്‍ കോണ്‍ഫറന്‍സില്‍ ഫാ. ബാര്‍ക്കിന്‍ഡോ ഡാറ്റ അവതരിപ്പിച്ചിരിന്നു. നൈജീരിയയിലെ തീവ്രവാദ വിരുദ്ധ ഡ്രോണുകളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ചും ജനസംഖ്യയില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഗവേഷണം തുടരുന്ന വ്യക്തി കൂടിയാണ് ഈ വൈദികന്‍. അതേസമയം തന്നെയുള്ള വൈദികനു വിഷയത്തില്‍ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കുവാന്‍ കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്.

സൈനിക ഡ്രോണുകളുടെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരേണ്ടതുണ്ട്. അതേസമയം തീവ്രവാദപരമായ ഉപയോഗം പ്രതിരോധിക്കുവാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനീവ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി പോളിസിയും നെതര്‍ലണ്ട് ആസ്ഥാനമുള്ള സമാധാന സംഘടനയായ പാക്‌സും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്.മാരകമായ വിധത്തിലുള്ള ഉപയോഗമാണ് ഇതില്‍ നടക്കുന്നതെന്നും ആയുധ കയറ്റുമതി നിയന്ത്രണ നടപടികള്‍ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.