Ultimate magazine theme for WordPress.

മതനിന്ദ ആരോപിച്ച് കൊല്ലപ്പെട്ട വിദ്യാർത്ഥിനിക്ക് നീതി ലഭിക്കണമെന്ന് നൈജീരിയൻ ക്രിസ്ത്യൻ സംഘടനകൾ

ലാഗോസ് : മതനിന്ദ ആരോപിച്ച് മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ വിദ്യാർത്ഥിനിക്കു നീതി ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചു നൈജീരിയയിലെ ക്രിസ്ത്യൻ സംഘടനകൾ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. മുഹമ്മദ് നബിയെ നിന്ദിക്കുന്ന പ്രസ്താവനകൾ പോസ്റ്റ് ചെയ്തതായി മറ്റ് വിദ്യാർത്ഥികൾ ആരോപിച്ചു എന്നതാണ് കാരണം. സ്‌കൂൾ അധികൃതർ ഒളിപ്പിച്ച സുരക്ഷാ മുറിയിൽ നിന്ന് ബലമായി പിടിച്ചുകൊണ്ട് വരുകയും കൊലപ്പെടുത്തുകയും പിന്നീട് കെട്ടിടം കത്തിക്കുകയും ചെയ്തു, സൊകോട്ടോ സംസ്ഥാന സർക്കാർ വ്യാഴാഴ്ച വിദ്യാർഥിനിയുടെ മരണം സ്ഥിരീകരിക്കുകയും, സ്ഥാപനം അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു. ഡെബോറ യാക്കൂബു എന്ന ഡെബോറ സാമുവലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്
കുറ്റവാളികളുടെ നിയമവിരുദ്ധവും നിന്ദ്യവുമായ നടപടിയെ അപലപിക്കുക മാത്രമല്ല, കൊലപ്പെടുത്തിയതിന് ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യുകയും വേണമെന്ന് കത്തോലിക്ക, ആംഗ്ലിക്കൻ, മെത്തഡിസ്റ്റ് ചർച്ചുകളും തദ്ദേശീയ ക്രൈസ്തവരും ഉൾപ്പെടുന്ന ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (CAN) ജനറൽ സെക്രട്ടറി ജോസഫ് ഡറാമോള പറഞ്ഞു. സാമുവലിന്റെ ജീവന് ഭീഷണി ഉയർന്നതിനെ തുടർന്ന് കോളേജ് അധികൃതർ അവൾക്ക് സെക്യൂരിറ്റി നൽകി എങ്കിലും കൊലചെയ്യപ്പെടുകയിരുന്നു . പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും നിയമം കൈയിലെടുക്കുന്നവരെ ശിക്ഷിക്കണമെന്നും പ്രസിഡന്റ് മുഹമ്മദ് ബുഹാരി പ്രസ്താവനയിൽ പറഞ്ഞു.
ആക്രമണം തടയുന്നതിൽ അധികൃതർ പരാജയപ്പെട്ടതായി നൈജീരിയയിലെ ക്രിസ്ത്യൻ യൂണിയൻ കുറ്റപ്പെടുത്തി. സൊകോടോ സ്‌റ്റേറ്റ് അധികൃതർ സ്‌കൂൾ അനിശ്ചിതകാലത്തേക്ക് അടച്ചു. കഴിഞ്ഞ നവംബറിലാണ് മതസ്വാതന്ത്ര്യം ലംഘിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് നൈജീരിയയെ യുഎസ് സർക്കാർ ഒഴിവാക്കിയത്.

Leave A Reply

Your email address will not be published.