Ultimate magazine theme for WordPress.

കോവിഡും, സർക്കാരും ഉയർത്തിയ വെല്ലുവിളികൾക്കിടയിലും പതിനായിരത്തോളം സഭകൾ സ്ഥാപിക്കപ്പെട്ടു

നൈജീരിയ: രാജ്യത്തെ ക്രിസ്ത്യാനികൾ ഇല്ലാത്ത രാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്ന നൈജീരിയൻ സർക്കാരിന്റെ വെല്ലുവിളികൾക്കിടയിലും ലോകം മുഴുവൻ പ്രശ്ന കലുഷിതമാക്കിയ കോവിഡ്-19 വെല്ലുവിളികൾക്കിടയിലും ഈ വർഷം 10,000 പുതിയ സഭകൾ സ്ഥാപിക്കാൻ തങ്ങളുടെ മിനിസ്ട്രിക്ക് കഴിഞ്ഞുവെന്ന് നൈജീരിയൻ പ്രസംഗകനും ക്രിസ്ത്യൻ എഴുത്തുകാരനുമായ ഡേവിഡ് ഒ. ഒയിഡെപോ അവകാശപ്പെട്ടതായി വാർഗാർഡ് ന്യൂസ്പേപ്പർ റിപ്പോർട്ടു ചെയ്തു. മറ്റു സാമ്പത്തിക സഹായങ്ങളില്ലാതയാണ് ഇത് സാധ്യമായതെന്നും 66-കാരനായ അദ്ദേഹം കൂട്ടിച്ചേർത്തു.

വിന്നേഴ്സ് ചാപ്പൽ ഇന്റർനാഷണൽ എന്നറിയപ്പെടുന്ന ലിവിംഗ് ഫെയ്ത്ത് ചർച്ച് വേൾഡ് വൈഡിന്റെ സ്ഥാപകനായ ഒയിഡെപ്പോ 2020 ഡിസംബർ 8 മുതൽ 13 വരെ നടന്ന വാർഷിക പ്രോഗ്രാമിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ദൈവത്തെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം തന്നെ ശുശ്രൂഷയിലേക്ക് നയിച്ചു.

“ദൈവരാജ്യത്തിന്റെ ഈ പ്രവൃത്തികളിൽ മാന്ത്രികതയൊന്നുമില്ല. എല്ലാം ദൈവിക നടപടിക്രമങ്ങൾ പോലെ നീങ്ങുന്നു. ഞാൻ ഒരു നേതാവ് എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല, ദൈവം വേലക്കാർക്ക് മാത്രം പ്രതിഫലം നൽകുന്നു. അദ്ധ്വാനിക്കുന്ന നേതാക്കൾ മാത്രമാണ് ലാഭകരമായ ജീവിതം നയിക്കുന്നത്, മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന ജീവിതം നയിക്കുന്നു, ”അദ്ദേഹം പറഞ്ഞു. അദ്ദേഹം ഐലോറിനിലെ ഫെഡറൽ ആഭ്യന്തര മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായിരുന്നു. മിഷനറി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഉദ്യോഗം രാജിവെക്കുകയായിരുന്നു.

Leave A Reply

Your email address will not be published.