Ultimate magazine theme for WordPress.

വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്നു, ബ്രിട്ടൻ ലോക്കഡൗണിലേക്ക് …… ബ്രിട്ടനില്‍ നിന്നെത്തിയ രോഗിയെ നിരീക്ഷണത്തിലാക്കി ഇറ്റലി

ലണ്ടൻ: കൊറോണ വൈറസിന്റെ അപകടകരമായ ഒരു പുതിയ വകഭേദം ബ്രിട്ടനിലെ ചില ഭാഗങ്ങളില്‍ അതിവേഗം പടരുന്നതായി കണ്ടെത്തി. ലണ്ടന്‍, കെന്റ്, എസ്സെക്‌സിന്റെ ചില ഭാഗങ്ങള്‍, ഹെര്‍ട്ട്‌ഫോർഡ്‌ഷെയര്‍ എന്നിവ ഉള്‍പ്പെടെ അറുപതോളം വ്യത്യസ്ത ഇടങ്ങളിലാണ് വൈറസിന്റെ പുതിയ വകഭേദം രോഗം വിതയ്ക്കുന്നത്. പുതിയ വകഭേദം വൈറസ് ബാധിച്ച ആയിരത്തിലധികം കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയെ ഇതിനെ കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും യുകെയിലെ ശാസ്ത്രജ്ഞര്‍ വിശദമായ പഠനം നടത്തുകയാണെന്നും ബ്രിട്ടനിലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനാണ് പുതിയ വകഭേദത്തില്‍ ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത്. ഇത് വൈറസിനെ സ്വഭാവത്തില്‍ എന്തു മാറ്റം ഉണ്ടാകും എന്ന് അറിവായിട്ടില്ല. പുതിയ ജനിതക വ്യതിയാനം വൈറസിന്റെ വ്യാപന ശേഷിയെ വര്‍ധിപ്പിക്കുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ബര്‍മിങ്ഹാം സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ പ്രഫ. അലന്‍ മക്നാലി പറഞ്ഞു. വൈറസിന്റെ പുതിയ വകഭേദം വേഗത്തില്‍ പടരുന്നതിന് കാരണം ജനിതകവ്യതിയാനം ആകണമെന്ന് നിര്‍ബന്ധമില്ലെന്നും ആരോഗ്യ സെക്രട്ടറി പറയുന്നു. കര്‍ശനമായ ജാഗ്രത പുലര്‍ത്തി ഈ പുതിയ വൈറസ് വകഭേദത്തെ നേരിടാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടന്‍.

അതിവേഗ വൈറസ് ഇറ്റലിയിലും

 

ഇറ്റലിയിലെ ഒരു രോഗിയിലും ബ്രിട്ടനില്‍ പടരുന്ന അതിവേഗ വൈറസ്. ബ്രിട്ടനില്‍ നിന്നെത്തിയ രോഗിയെ നിരീക്ഷണത്തിലാക്കി. അതേസമയം, ബ്രിട്ടനിൽ പുതിയ തരം കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മുൻകരുതൽ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര യോഗം ചേരും. വാക്സീൻ ഉപയോഗത്തിന് ആദ്യം തുടക്കം കുറിച്ച ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ രൂപം കണ്ടെത്തിയ വാർത്ത പുറത്ത് വന്നതോടെ അതീവ ജാഗ്രതയിൽ ആണ് ലോകം. ഈ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നുള്ള വിമാന സർവ്വീസുകൾ നിർത്തലാക്കിയിട്ടുണ്ട്. സമാന നടപടികൾ കൈക്കൊള്ളണമോ എന്ന കാര്യമായിരിക്കും കേന്ദ്ര ആരോഗ്യ മുന്താലയത്തിന്റെ അടിയന്തര യോഗം ചർച്ച ചെയ്യുക.

Leave A Reply

Your email address will not be published.