ന്യൂയോര്‍ക്ക് : തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ ശേഷിക്കെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡോണള്‍ഡ് ട്രംപിനെതിരായ കേസില്‍ പുതിയ കുറ്റപത്രം. യുഎസ് സുപ്രീംകോടതി ജൂലൈയില്‍ പുറപ്പെടുവിച്ച ട്രംപിന് അനുകൂലമായ വിധിയെ മറികടക്കുന്നതാണ് പുതിയ കുറ്റപത്രം.
2020ല്‍ ജോ ബൈഡന്‍ ജയിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഔദ്യോഗിക പദവിയിലിരിക്കെ ചെയ്യുന്ന പ്രവൃത്തികളുടെ പേരില്‍ അവരെ വിചാരണ ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു യുഎസ് സുപ്രീംകോടതി വിധി. എന്നാല്‍ 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ട്രംപ്, ഒരു പൗരനെന്ന നിലയിലാണ് ഇടപെടല്‍ നടത്തിയതെന്നാണ് പുതിയ കുറ്റപത്രം.
