Ultimate magazine theme for WordPress.

പുതിയ കൊവിഡ് മരുന്ന് ഇന്നു മുതല്‍: വെള്ളത്തില്‍ കലക്കി കുടിക്കണം

ന്യൂഡല്‍ഹി: ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ചെടുത്ത കൊവിഡിനെതിരെയുള്ള മരുന്ന് ഇന്നുമുതല്‍ രോഗികളിലേക്ക്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് 10,000 ഡോസ് മരുന്നുകള്‍ ഡല്‍ഹിയിലെ ചില ആശുപത്രികള്‍ക്ക് തിങ്കളാഴ്ച വിതരണം ചെയ്യും.
ഡി.ഡിയോക്സി -ഡി-ഗ്ലൂക്കോസ് അഥവാ 2 ഡിജി എന്നാണ് മരുന്നിന്റെ പേര്. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ കലക്കിയാണ് കുടിക്കേണ്ടത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ.റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് ഡി.ആര്‍ഡി.ഒ മരുന്ന് വികസിപ്പിച്ചെടുത്തത്. ഒന്ന്, രണ്ട് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കൊവിഡ് രോഗികള്‍ക്ക് മരുന്നു ഫലപ്രദമാമെന്ന് കണ്ടെത്തിയിരുന്നു. അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും അനുമതി നല്‍കി. കഴിഞ്ഞ വര്‍ഷം മെയ്, ഒക്ടോബര്‍ മാസങ്ങളിലാണ് മരുന്നിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത്. മരുന്നിന്റെ ഉപയോഗത്തിലൂടെ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നപ്പെടുന്നത്. ഇതുവഴി രോഗികളുടെ ആശുപത്രി വാസം കുറയ്ക്കാനും ഓക്സിജന്‍ സിലിണ്ടറുകളുടെ അഭാവത്തില്‍ രാജ്യം നേരിടുന്ന പ്രതിസന്ധിയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാനും കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave A Reply

Your email address will not be published.