Ultimate magazine theme for WordPress.

ഡിസംബര്‍ അഞ്ചിന് ദേശവ്യാപക കർഷക പ്രക്ഷോഭം

ന്യൂഡൽഹി: കര്‍ഷക സംഘടനയായ ക്രാന്തികാരി കിസാന്‍ യൂണിയന്‍ കാര്‍ഷിക നിമയങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ ആഹ്വാനം ചെയ്തു. കേന്ദ്ര കൃഷിമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം വ്യാപിപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ അഞ്ചിന് ദേശവ്യാപക പ്രക്ഷോഭ ദിനം ആചരിക്കും.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കിസാന്‍ മുക്തി മോര്‍ച്ച ആവശ്യപ്പെട്ടു. നിയമങ്ങളിലെ ആശങ്കകള്‍ സംബന്ധിച്ച് സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് കരട് സമര്‍പ്പിച്ചു. ചര്‍ച്ചയും സമരവുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. വരുന്ന ശനിയാഴ്ച രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോര്‍പറേറ്റുകളുടെയും കോലം കത്തിക്കണമെന്ന് കിസാന്‍ മുക്തി മോര്‍ച്ച ആഹ്വാനം ചെയ്തു.

Leave A Reply

Your email address will not be published.