Ultimate magazine theme for WordPress.

പാക്കിസ്ഥാനി ഗ്രാമത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപക ആക്രമണം

ലാ​​​ഹോ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ലെ ഗ്രാ​​​മ​​​ത്തി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ വി​​​ശ്വാ​​​സി​​​ക​​​ളെ പ്ര​​​ദേ​​​ശ​​​ത്തെ മു​​​സ്‌​​​ലിം വി​​​ഭാ​​​ഗം അ​​​തി​​​ക്രൂ​​​ര​​​മാ​​​യി ആ​​​ക്ര​​​മി​​​ച്ചു. ചി​​​ല്ലു​​​ക​​​ഷ​​​ണ​​​ങ്ങ​​​ൾ, ക​​​ല്ലു​​​ക​​​ൾ, കോ​​​ടാ​​​ലി, വ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ച​​​ക് 5 ഗ്രാ​​​മ​​​ത്തി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്.

80 ക​​​ത്തോ​​​ലി​​​ക്കാ കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ണ് ഗ്രാ​​​മ​​​ത്തി​​​ലു​​​ള്ള​​​ത്. ഇ​​​രു​​​ന്നൂ​​​റി​​​ല​​​ധി​​​കം മു​​​സ്‌​​​ലിം​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. എ​​​ട്ടു പേ​​​ർ​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ടു. ചെ​​​റി​​​യ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​വ​​​രെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യി. ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഗ്രാ​​​മ​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ​​​ർ ഭീ​​​തി​​​യി​​​ലാ​​​ണ്. ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി.

ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ​​​ക്കു സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കു​​​മെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു തു​​​ട​​​ക്ക​​​മാ​​​യ​​​തെ​​​ന്ന് ച​​​ക് 5 സെ​​​ന്‍റ് തോ​​​മ​​​സ് ക​​​ത്തോ​​​ലി​​​ക്കാ പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ഖാ​​​ലി​​​ദ് മു​​​ഖ്താ​​​ർ പ​​​റ​​​ഞ്ഞു.

ക​​​ത്തോ​​​ലി​​​ക്കാ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ പ​​​ള്ളി വൃ​​​ത്തി​​​യാ​​​ക്ക​​​വേ അ​​​തു​​​വ​​​ഴി മു​​​സ്‌​​​ലിം ഭൂ​​​പ്ര​​​ഭു​​​ക്ക​​​ൾ ക​​​ട​​​ന്നു​​​പോ​​​യി. യു​​​വാ​​​ക്ക​​​ൾ ത​​​ന്‍റെമേ​​​ൽ പൊ​​​ടി​​​യും ച​​​വ​​​റും എ​​​റി​​​ഞ്ഞ തായി ഒ​​​രു ഭൂ​​​പ്ര​​​ഭു ആ​​​രോ​​​പി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ക​​​ത്തോ​​​ലി​​​ക്കാ യു​​​വാ​​​ക്ക​​​ളെ ഭൂ​​​പ്ര​​​ഭുക്കളുടെ സം​​​ഘം മ​​​ർ​​​ദി​​​ക്കുകയായിരുന്നു. പി​​​റ്റേ​​​ദി​​​വ​​​സം പ്ര​​​ദേ​​​ശ​​​ത്തെ 15 വീ​​​ടു​​​ക​​​ളി​​​ൽ മു​​​സ്‌​​​ലിം വി​​​ഭാ​​​ഗം ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി.

ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ വീ​​​ഴ്ച​​​യാ​​​ണ് ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കു നേരേ യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു കാ​​​ര​​​ണമെന്നും വ്യ​​​ക്തി​​​വി​​​രോ​​​ധം തീ​​​ർ​​​ക്കാ​​​ൻ മ​​​ത​​​ത്തെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണെന്നും വീ​​​ണ്ടും ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു പ്ര​​​ദേ​​​ശ​​​ത്തെ ക​​​ത്തോ​​​ലി​​​ക്ക​​​ർ ഭ​​​യ​​​ക്കു​​​ന്നതായും ​​​ഫാ. ഖാ​​​ലി​​​ദ് മു​​​ഖ്താ​​​ർ പ​​​റ​​​ഞ്ഞു.

Leave A Reply

Your email address will not be published.