Ultimate magazine theme for WordPress.

മുല്ലപ്പെരിയാർ കനിഞ്ഞു….. തമിഴ് നാട്ടിൽ ഇനി വിതക്കാലം

കുമളി: കാലവർഷം നേരത്തേ എത്തിയതോടെ
മുല്ലപ്പെരിയാർ കനിഞ്ഞനുഗ്രഹിച്ചു. ജലസമൃദ്ധിയിൽ മനം നിറഞ്ഞ തമിഴ്മക്കൾ വിത്തും കൈക്കോട്ടുമായി പാടത്തിറങ്ങി.

കമ്പം മേഖലയിലെ 14707 ഏക്കർ സ്ഥലത്തെ നെൽകൃഷിക്ക് നിലം ഒരുക്കുന്ന ജോലികളാണ് തകൃതിയായി നടന്നു വരുന്നത്. പരമ്പരാഗത രീതിയിൽ കാളയും കലപ്പയും ഉപയോഗിച്ച് ചെറുകിട കർഷകരും ട്രാക്ടർ പോലുള്ള യന്ത്ര സംവിധാനങ്ങളുടെ സഹായത്തോടെയുമാണ് വൻകിട കർഷകരും നെൽകൃഷിക്കായുള്ള പ്രാരംഭ ജോലികൾ ആരംഭിച്ചത്. മാത്രമല്ല ഈ കാലയളവിൽ തമിഴ്നാട്ടിൽ ചെറിയ രീതിയിൽ മഴ ലഭിച്ചതോടെ നെല്ലുവിത്തു പാകി ഞാറു വളര്‍ത്തിയെടുക്കുന്നതിന് ഒഴിച്ചിട്ടിരിക്കുന്ന സ്ഥലത്ത് ഞാറ്റടികൾ കർഷകർ തയ്യാറാക്കിക്കഴിഞ്ഞു.
മുല്ലപെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നു വിട്ടതോടെയാണ് ഒന്നാം ഘട്ട നെൽകൃഷിക്കായി നിലം ഒരുക്കുന്ന പണികൾക്ക് തമിഴ് കർഷകർ തുടക്കം കുറിച്ചത്.

ഇത്തണ കാലവർഷം നേരത്തേ എത്തിയതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ നീരൊഴുക്കാണ് ഉണ്ടായത്. വർഷങ്ങൾക്ക് ശേഷമാണ് ജൂൺ മാസം ഒന്നാം തീയതി തന്നെ അണക്കെട്ടിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നു വിടുന്നത്. ഇത് തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കർഷകർക്ക് ഏറെ ഗുണമായിട്ടുണ്ട്. ഇപ്പോൾ അണക്കെട്ടിലെ ജലനിരപ്പ് 131 അടിയാണ്. സെക്കന്റിൽ 900 ഘന അടി വെള്ളമാണ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നത്..

Leave A Reply

Your email address will not be published.