Ultimate magazine theme for WordPress.

കൂടുതൽ ലോക്കഡോൺ ഇളവുകൾ ഇന്ന് പ്രഖ്യാപിക്കും

കൊവിഡ്-19 കേസുകളിൽ കുറവ് രേഖപ്പെടുത്താൻ ആരംഭിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ഇന്ന് പ്രഖ്യാപിച്ചേക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകിയേക്കുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് നിർണായക അവലോകന യോഗം ചേരാൻ തീരുമാനിച്ചിരുന്നുവെങ്കിലും യോഗം മാറ്റിവെച്ചു. ഔദ്യോഗിക പരിപാടിയിൽ കാരണമാണ് യോഗം മാറ്റിവച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഏറ്റവും ഒടുവിലായി അവലോകന യോഗം ചേർന്നത്. ടേബിളുകൾ തമ്മിലുള്ള അകലം കൂട്ടിയാകും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകുക. ബാറുകൾ തുറക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവടങ്ങളിലെ മ്യൂസിയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. തിരുവനന്തപുരത്ത് പ്രഭാത – സായഹ്ന സവാരി നടത്താൻ അനുമതിയുണ്ടാകും. ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിലാണ് മ്യൂസിയങ്ങൾ തുറക്കാനുള്ള തീരുമാനം ഉണ്ടായത്. ആവശ്യം ശക്തമാണെങ്കിലും തിയേറ്ററുകൾ തുറക്കുന്നതിൽ തീരുമാനം ഉണ്ടാകാൻ ഇനിയും വൈകും. എന്നാൽ ഇക്കാര്യത്തിൽ അധികം വൈകാതെ തീരുമാനം അറിയിക്കാമെന്ന നിലപാട് സർക്കാരിനുണ്ട്. കൂടുതൽ ഇളവുകൾ വരുന്നതോടെ സർക്കാർ ഓഫീസുകളിൽ ശനിയാഴ്ച പ്രവർത്തി ദിനമാക്കി. സെക്രട്ടേറിയേറ്റിൽ പഞ്ചിങ് പുനഃരാരംഭിക്കും. ബയോ മെട്രിക് പഞ്ചിങ് ഒഴിവാക്കി ഐ.ഡി കാര്‍ഡ് പഞ്ചിങ്ങാണ് നടപ്പാക്കുന്നത്. ഇതോടെ സർക്കാർ ഓഫീസുകളിലെ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്യും. കൊവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം ശനിയാഴ്ച പ്രവർത്തിദിനമാക്കിയിരുന്നു. എന്നാൽ രണ്ടാം തരംഗത്തോടെ പ്രവർത്തിദിനം വീണ്ടും അഞ്ച് ദിവസമാക്കിയിരുന്നു. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകൾ കുറയുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആരോഗ്യവകുപ്പ് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

Leave A Reply

Your email address will not be published.