പൂനെ: രാജ്യത്ത് ആദ്യമായി മങ്കി പോക്‌സ് രോഗബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്നു യുവാവിനാണ് രോഗം.
പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. എംപോക്‌സ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത വിദേശരാജ്യത്തു തിരിച്ചെത്തിയതാണ് യുവാവ്. യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
