Ultimate magazine theme for WordPress.

മൊബൈൽ ഫോൺ പോലീസിനു പിടിച്ചു വയ്ക്കാൻ അധികാരമുണ്ടൊ?

മൊബൈൽ ഫോൺ പോലീസിനു പിടിച്ചു വയ്ക്കാൻ അധികാരമുണ്ടൊ?

ഉണ്ട്, ചില സാഹചര്യത്തിൽ മാത്രം.

മൊബൈൽ ഫോൺ സംബന്ധമായി ഏതെങ്കിലും കുറ്റകൃത്യമാണു നടന്നതെങ്കിൽ തീർച്ചയായും മൊബൈൽ പിടിച്ചെടുക്കാം അതും നിയമാനുസൃതം രേഖകൾ തയ്യാറാക്കി മാത്രം.

എന്നാൽ വാഹന പരിശോധനയ്ക്കിടെ പെറ്റിക്കേസ് ചുമത്തപ്പെടുന്ന ആൾക്കാർ അപ്പോൾ പിഴതുക അടച്ചില്ലെങ്കിൽ, പിഴതുക പോലീസ് സ്റ്റേഷനിൽ അടയ്ക്കുന്നതിനുള്ള ഉറപ്പിലേക്ക് പോലീസ് മൊബൈൽ ഫോൺ പിടിച്ചു വയ്ക്കുന്നത് നിയമ വിരുദ്ധമാണു. പിഴ തുക പോലീസ് സ്റ്റേഷനിൽ അടയ്ക്കാതെ കോടതിയിൽ നിന്നും സമൻസ് ലഭിക്കുമ്പോൾ കോടതിയിൽ അടയ്ക്കാനും, കോടതിയിൽ കുറ്റം നിഷേധിച്ച് കേസ്സ് നടത്താനും പൗരനു നിയമപരമായ അവകാശമുണ്ട്. പോലീസ് സ്റ്റേഷനിൽ പിഴതുക അടയ്ക്കുവാൻ നിർബ്ബന്ധിക്കാനും അതിനു വേണ്ടി മൊബൈൽ ഫോൺ പിടിച്ചു വയ്ക്കുന്നതുപോലെയുള്ള ഭീഷണി മാർഗ്ഗങ്ങൾ പോലീസ് സ്വീകരിക്കുന്നതും നിയമ വിരുദ്ധമാണു.

മൊബൈൽ ഫോൺ ഒരു വ്യക്തിയുടെ സ്വകാര്യതയാണു. തക്കതായ കുറ്റകൃത്യം ആരോപിക്കപ്പെടാതെ, ആ സ്വകാര്യതയിലേക്ക് അനാവശ്യമായി കടന്നു കയറാൻ ആർക്കും അവകാശമില്ല.

ഡ്രൈവിംഗ് ലൈസൻസില്ലാത്ത ഒരാൾ വണ്ടി ഓടിച്ച് കാണപ്പെട്ടാൽ ഡ്രൈവിംഗ് ലൈസൻസുള്ള ഒരാളെ കൊണ്ടു വന്ന് വാഹനം കൊണ്ടുപോകാൻ പോലീസിനു നിഷ്കർഷിക്കാം. അതുവരെ വാഹനം കസ്റ്റഡിയിൽ സൂക്ഷിക്കാം. അതുപോലെ മദ്യപിച്ച് വണ്ടി ഓടിച്ചു കാണപ്പെട്ട ആളുടെ വാഹനവും ആ വ്യക്തിയേയും കസ്റ്റഡിയിലെടുക്കാം. മദ്യപിച്ച ആളെ മതിയായ ജാമ്യക്കാരുടെ ജാമ്യത്തിൽ വിട്ടയക്കാം വാഹനം മദ്യപിക്കാത്ത ഒരാൾക്ക് കൈപ്പറ്റി കൊണ്ടു പോകാം. എന്നാൽ പുക പരിശോധനാ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് ഇവയുടെ അഭാവത്തിൽ ഒരു കാരണവശാലും വാഹനമൊ ഓടിച്ച ആളെയൊ മൊബൈൽ ഫോണൊ കസ്റ്റഡിയിലെടുക്കാൻ പാടില്ല. എന്നാൽ ആധാർ പോലെയുള്ള കൃത്യമായ വ്യക്തി രേഖകൾ കാണിച്ച് സ്വന്തം ഐഡന്റിറ്റി തെളിയിക്കേണ്ടത് പിടിയ്ക്കപ്പെടുന്ന ആളുടെ ബാദ്ധ്യതയാണു.

ഇപ്പോൾ വാഹനത്തിന്റെ രേഖകൾ കൈവശം കൊണ്ടു നടക്കേണ്ടുന്ന ആവശ്യമില്ല. mParivahan എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ വാഹനത്തിന്റെ സർവ്വ രേഖളും ഡ്രൈവിംഗ് ലൈസൻസും അപ് ലോഡ് ചെയ്ത് സൂക്ഷിക്കാം അത് ആധികാരികമായ രേഖയാണു.

Adv KJ Manu Pathanamthitta

Leave A Reply

Your email address will not be published.