Ultimate magazine theme for WordPress.

മിഷനറീസ് ഓഫ് ചാരിറ്റി; അക്കൗണ്ടുകൾ മരവിപ്പിക്കാൻ സന്യാസ സഭ എസ് ബി ഐയോട് ആവശ്യപ്പെട്ടിരുന്നു: കേന്ദ്രസർക്കാർ

മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് പാവപ്പെട്ടവർക്കുള്ള ക്രൂരമായ ക്രിസ്‌മസ്‌ സമ്മാനമെന്ന് കൊൽക്കത്ത അതിരൂപത.

അക്കൗണ്ടുകൾ മരവിപ്പിക്കാൻ സന്യാസ സഭ എസ് ബി ഐയോട് ആവശ്യപ്പെട്ടിരുന്നെന്ന് കേന്ദ്രസർക്കാർ. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രസർക്കാർ വിശദീകരണം നൽകി. മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തിലെ നടപടി പാവപ്പെട്ടവർക്കുള്ള ക്രൂരമായ ക്രിസ്‌മസ്‌ സമ്മാനമെന്ന് കൊൽക്കത്ത അതിരൂപത.

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്നത് സംബന്ധിച്ച അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അത്തരം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാര്‍ പറയുന്നു.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ് സി ആർ എ ആക്ട് അനുസരിച്ച് ലൈസൻസിന്റെ കാലാവധി അവസാനിക്കാനിരിക്കുകയാണ് ഇത് പുതുക്കി നൽകാനുള്ള അപേക്ഷ മിഷനറീസ് ഓഫ് ചാരിറ്റി നൽകിയിരുന്നു. എഫ് സി ആർ എ രജിസ്ട്രേഷൻ റദ്ധാക്കിയില്ലെന്ന് മിഷനറീസ് ഓഫ് ചാരിറ്റി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിട്ടില്ല.അതേസമയം മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി. 22,000 രോഗികളും ജീവനക്കാരും മരുന്നും ഭക്ഷണവും ഇല്ലാതെ കഴിയുന്നെന്ന് മമതാ ബാനർജി. ഡിസംബർ 25 ന് ക്രിസ്‌മസ്‌ ദിനത്തിൽ മദർ തെരേസയുടെ സന്യാസി സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര സർക്കാർ മരവിപ്പിച്ചുവെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തത്.

5000 ത്തോളം കന്യാസ്ത്രീകളാണ് സന്യാസി സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയിൽ ഉള്ളത്. 750 ലധികം രോഗികളെ പരിചരിക്കുന്ന കെയർ ഹോമുകൾ ഇവർക്കുണ്ട് അതിൽ 243 എണ്ണം ഇന്ത്യയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. കൊൽക്കത്ത ആസ്ഥനമാക്കിയാണ് സഭയായ മിഷനറീസ് ഓഫ് ചാരിറ്റി സഭ പ്രവർത്തിക്കുന്നത്.

Leave A Reply

Your email address will not be published.