Ultimate magazine theme for WordPress.

മിഷൻ ചലഞ്ച്

കോട്ടയം: ഉത്തരേന്ത്യയിലെ രണ്ട് മിഷണറിമാർ പിന്നിട്ട വഴികളും മിഷൻ ചലഞ്ചും ജൂലായ് 6 ബുധനാഴ്ച വൈകിട്ട് 6.40 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ഡൽഹി പോക്കറ്റ് ടെസ്റ്റമെൻറ് ലീഗ് ഡയറക്ടർ പാസ്റ്റർ പി.സി അലക്സാണ്ടർ, ഗുജറാത്ത് മസിഹ് മണ്ഡലി സ്ഥാപകൻ പാസ്റ്റർ സജി മാത്യു എന്നിവരാണ് മിഷൻ ചലഞ്ചിനൊപ്പം പിന്നിട്ട വഴികളും വിവരിക്കുന്നത്. സുവി. ദാനിയേൽ നീലഗിരി ഗാനങ്ങൾ ആലപിക്കും.
പാസ്റ്റർ ബാബു ചെറിയാൻ പിറവം സമർപ്പണപ്രാർത്ഥന നടത്തും. വിവിധ സഭാ ലീഡേഴ്സായ വിൽസൺ ജോസഫ് (I.P.C), പാസ്റ്റർ ടി.ജെ. സാമുവൽ (A.G), ബ്രദർ പീ.ജീ. വർഗ്ഗീസ് ( I.E.T), പാസ്റ്റർ , പാസ്റ്റർ എബ്രഹാം ജോസഫ് (Sharon), ഡോ. ജോർജ്ജ് സി. കുരുവിള ( N.T.C Dehradun)
തുടങ്ങിയവർ മുഖ്യാതിഥികളായി സംബന്ധിക്കും. ജനറൽ കോഡിനേറ്റർ പാസ്റ്റർ കെ.ജെ. ജോബ് കൽപ്പറ്റ , കൺവീനർ പാസ്റ്റർ കെ.കെ. മാത്യൂ എന്നിവർ നേതൃത്വം നൽകും.
Join Zoom
https://us 02web.zoom.us/j/3392200496? pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09
സൂം ഐ.ഡി: 339 220 0496
പാസ് വേഡ്: 32 36 37
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 94475 45387.

Leave A Reply

Your email address will not be published.