Ultimate magazine theme for WordPress.

മെഗാ ചർച്ച്‌ കാൽവറി ടെമ്പിൾ താത്കാലിക കോവിഡ് ആശുപത്രിയാക്കി

തെലങ്കാന: ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തെ മെഗാ ചർച്ചുമായ ഹൈദരാബാദിലെ കാൽവറി ടെമ്പിൾ താത്കാലിക കോവിഡ് ഇൻസുലേഷൻ സെന്ററായി മാറ്റി.
\"\"
ഹൈദരാബാദിലെ കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നസാഹചര്യത്തിൽ സഭാസ്ഥാപകനും സീനിയർ പാസ്റ്ററുമായ ഡോ. പി സതീഷ് കുമാർ സഭയുടെ വിശാലമായ സൗകര്യങ്ങൾ കോവിഡ് ചികിത്സക്കായി ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധി ആരംഭിച്ചതുമുതൽ കാൽവരി ടെമ്പിൾ സജീവമായി കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. അങ്കുര, തെരേസ എന്നീ ആശുപത്രികളുടെ സഹകരിച്ച് വികസിപ്പിച്ച കാൽവരി ടെമ്പിൾ കോവിഡ് ഇൻസുലേഷൻ സെന്റർ ശനിയാഴ്ച തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകൾ കെ കവിത ഉദ്ഘാടനം ചെയ്തു..

ആദ്യ ഘട്ടത്തിൽ 300 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ 50 ഓക്സിജൻ കിടക്കകളും 250 സാധാരണ കിടക്കകളുമുണ്ട്. ചികിത്സയിൽ പ്രവേശിക്കുന്ന കോവിഡ് രോഗികൾക്ക് ചികിത്സ, മരുന്നുകൾ, ഭക്ഷണം എന്നിവ പൂർണമായും സൗജന്യമായി നൽകു പാസ്റ്റർ സതീഷ്‌കുമാർ അറിയിച്ചു. അധികം വൈകാതെ കിടക്കയുടെ എണ്ണം ആയിരമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.