Ultimate magazine theme for WordPress.

ഇറാനിൽ വൻ ഭൂചലനം; 3 മരണം

യുഎഇയിലും ഭൂചലനം അനുഭവപ്പെട്ടു

ടെഹ്‌റാൻ: തെക്കൻ ഇറാനിൽ ഇന്ന് പുലർച്ചെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻസിഎം) പ്രകാരം തെക്കൻ ഇറാനിൽ പുലർച്ചെ 1.32 ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. 4.3 മുതൽ 6 വരെ തീവ്രതയുള്ള 7 ചെറിയ ഭൂചലനങ്ങളെങ്കിലും ഇതിന് ശേഷം ഉണ്ടായതായി യുഎസ്ജിഎസ് അറിയിച്ചു. ഇതുവരെ മൂന്ന് മരണങ്ങളും എട്ട് പേർക്ക് പരിക്കേറ്റതായും രേഖപ്പെടുത്തി. പരിക്കേറ്റവരെയെല്ലാം ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇറാനിലുണ്ടായ ഭൂചലനത്തെ തുടർന്ന് യുഎയിലും ഭൂചലനം അനുഭവപ്പെട്ടു.

Leave A Reply

Your email address will not be published.