Ultimate magazine theme for WordPress.

മാർത്തോമാ സഭക്കു പുതിയ പരമാധ്യക്ഷൻ

തിരുവല്ല : മാർത്തോമ്മ സഭയുടെ പരമാധ്യക്ഷനായി ഡോ . ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു . തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ മാർത്തോമ്മ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത് .

           ഡോ . യൂയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ ചടങ്ങുകൾക്ക് നേതൃത്വം നൽകി . രാവിലെ 7.45 ഓടു കൂടിയാണ് ചടങ്ങുകൾ തുടങ്ങിയത് . പുലാത്തീനിൽ നിന്നാണ് നിയുക്ത മെത്രാപ്പൊലീത്തയെ വേദിയിലേക്ക് നയിച്ചത് . 10 മണിയോടെ സ്ഥാനാരോഹണം ചടങ്ങുകൾ പൂർത്തിയായി . ഡോ . ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ  മെത്രാപ്പൊലീത്ത , മലബാർ സ്വതന്ത്ര സുറിയാനി സഭാ തലവൻ സിറിൽ മാർ ബസേലിയോസ് , മാർത്തോമ്മ സഭയിലെ മറ്റ് എപ്പിസ്കോപ്പമാർ എന്നിവർ പങ്കെടുത്തു . കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത് . വൈദികരും സഭയുടെ വിവിധ മേഖലയിൽ നിന്നുള്ള പ്രതിനിധികളടക്കം 150 നടുത്ത് ആളുകൾ മാത്രമാണ് നേരിട്ട് ചടങ്ങിൽ പങ്കെടുത്തത്

Leave A Reply

Your email address will not be published.